ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ടെണ്ടര്‍ വ്യവസ്ഥകളില്‍ മുഖ്യമായ മെയ്ക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം കെ ഫോണ്‍ പാലിച്ചില്ലെന്ന് അക്കൗണ്ട്സ് ജനറല്‍ (എജി). കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയില്‍ നിന്നാണ് എത്തിച്ചതെന്നാണ് കണ്ടെത്തല്‍.
ചൈനയില്‍ നിന്നും വരുത്തിയ കേബിളുകളുടെ ഗുണനിലവാരം സംബന്ധിച്ച് കെഎസ് ഇബിയ്ക്കും സംശയമുള്ളതായി അറിയുന്നു. കരാര്‍ കമ്പനിയായ എല്‍എസ് കേബിളിന് കെഎസ് ഐടിഎല്‍ നല്‍കിയത് അനര്‍ഹമായ സഹായമാണെന്നും പദ്ധതിക്കാവശ്യമായ കേബിളിന്റെ പ്രധാന ഭാഗങ്ങള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തതെന്നും എജി കണ്ടെത്തിയിട്ടുണ്ട്.
ഒപ്റ്റിക്കല്‍ യൂണിറ്റും ചൈനീസ് നിര്‍മ്മിത കമ്പനികളുടേതാണെന്ന് എജി കണ്ടെത്തി. കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷന് നല്കുന്ന കെ ഫോണ്‍ ജൂണ്‍ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: