തിരുവനന്തപുരം: മുന്‍ എസ്എഫ്‌ഐ നേതാവായിരുന്ന കെ.വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ലഭിയ്‌ക്കാന്‍ രണ്ട് വര്‍ഷത്തെ അധ്യാപന പരിചയത്തിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു എന്ന സത്യം പുറത്തുവന്നതോടെ സിപിഎം നേതാക്കളും ഇടത് മന്ത്രിമാരും വിദ്യയെ തള്ളിപ്പറയുന്നതില്‍ മത്സരിക്കുകയാണ്. മഹാരാജാസ് കോളേജിലെ വൈസ് പ്രിന്‍സിപ്പലിന്റെ സീലും ഒപ്പും ഉപയോഗിച്ചാണ് വിദ്യ വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.
വിദ്യ ഇപ്പോള്‍ എസ് എഫ് ഐ പ്രവര്‍ത്തകയല്ല എന്ന വാചകമാണ് മന്ത്രി എം.ബി. രാജേഷും ഇ.പി. ജയരാജനും മുതല്‍ എല്ലാവരും ഉപയോഗിക്കുന്നത്. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് വിദ്യയുടെ മാത്രം കുറ്റമാണെന്നാണ് വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു പറഞ്ഞത്. എന്താ വിദ്യേ എന്ന ഒറ്റ വിളിയിലാണ് ശ്രീമതി ടീച്ചര്‍ തള്ളിപ്പറയല്‍ ഒതുക്കിയത്.
എന്നാല്‍ ഇവരുടെ വാദങ്ങളെല്ലാം പൊളിച്ചടക്കുന്ന വിപ്ലവചരിത്രമാണ് വിദ്യയുടെ ഭൂതകാലം ചികയുമ്പോള്‍ പുറത്തുവരുന്നത്. വെറും എസ് എഫ്ഐ നേതാവായിരുന്നില്ല കെ. വിദ്യ. തീപ്പൊരി നേതാവായിരുന്നു. കാലടി സർവകലാശാലയില്‍ പഠിക്കുമ്പോള്‍ അവിടെ എസ് എഫ്ഐയുടെ യൂണിയൻ ജനറല്‍ സെക്രട്ടറിയായിരുന്നു എസ് എഫ് ഐ നേതാവ് ആര്‍ഷോയ്‌ക്കൊപ്പം നില്‍ക്കുന്ന കെ. വിദ്യയുടെ ഫോട്ടോയും ഇവര്‍ തമ്മിലുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനകാലത്തെ ബന്ധമാണ് സൂചിപ്പിക്കുന്നത്. കാലടി സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ കെ. വിദ്യയെ ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രത്തില്‍ കാണാം. മുകളിലെ വരിയില്‍ ഇടത്ത് നിന്നും മൂന്നാമത് കെ. വിദ്യയുടെ ഫോട്ടോയാണ്. വസ്തുത ഇതായിരിക്കെയാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം എസ്എഫ്‌ഐക്കാർ അല്ല. ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്‌ഐക്കാരി ആകുമോയെന്നൊക്കെയുള്ള ഇ.പി ജയരാജന്റെ പ്രതികരണം പുറത്തുവന്നത്. എന്നാല്‍ ഫോട്ടോയില്‍ ഉള്ളതുകൊണ്ട് മാത്രം ആര്‍ഷോയുമായി രാഷ്‌ട്രീയബന്ധമുള്ള ആളാണ് കെ. വിദ്യയെന്ന് പറയാന്‍ കഴിയില്ലെന്ന വാദമാണ് ഇ.പി. ജയരാജന്‍ ഉയര്‍ത്തുന്നത്.
മഹാരാജസ് കോളെജിലും പയ്യന്നൂർ കോളേജിലും എസ് എഫ് ഐ യുടെ തീപ്പൊരി നേതാവായിരുന്നു വിദ്യയെന്ന് പഴയ സഹപാഠികള്‍ ഓര്‍മ്മിക്കുന്നു. ഇപ്പോള്‍ ആര്‍ഷോയെ രക്ഷിച്ചെടുക്കാനും വിദ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുമുള്ള ശ്രമമാണ് സിപിഎം നേതാക്കളും മന്ത്രിമാരും നടത്തുന്നത്.
……
പ്രതികരിക്കാൻ ഇവിടെ എഴുതുക: