എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന് പരാതി.. പൂര്‍വ വിദ്യാര്‍ത്ഥിയാണ് വ്യാജ രേഖ ഉണ്ടാക്കി മറ്റൊരു കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ആയത്. മഹാരാജാസ് കോളേജ് പോലീസില്‍ പരാതി നല്കി. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പാലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് കാസര്‍ഗോഡ് സ്വദേശി കെ. വിദ്യ ഗസ്റ്റ് ലക്ചററായത്.
രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചത്. അട്ടപ്പാടി ഗവര്ണ്മെന്റ് കോളേജില്‍ അഭിമുഖത്തിന് ഹാജരായപ്പോള്‍ സംശയം തോന്നി അധികൃതര്‍ മഹാരാജാസ് കോളേജിനെ സമീപിക്കുക ആയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരം പുറത്ത് വന്നത്.മഹാരാജാസില്‍ പഠിക്കുമ്പോഴും പിന്നീട് കാലടി സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴും എസ്എഫ്ഐയുടെ നേതാക്കളുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും വ്യാജ പ്രവൃത്തിപരിചയ രേഖ ഉണ്ടാക്കിയത് എസ്എഫ്ഐ സഹായത്തോടെയാണെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: