പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ കടന്ന് ലോക ഒന്നാം നമ്പര്‍ വനിതാ താരം ഇഗ സ്വിറ്റെക്. ചൈനയുടെ വാങ് സിന്യുവിനെ 6-0, 6-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പോളണ്ട് താരം മുന്നേറിയത്.
സ്വീടെക്ക് 51 മിനിറ്റ് കൊണ്ടാണ് മത്സരം ജയിച്ചത്.മൂന്നാമത്തെ റോളണ്ട് ഗാരോസ് കിരീടമാണ് താരത്തിന്റെ ലക്ഷ്യം.
അതേസമയം, വിംബിള്‍ഡണ്‍ ചാമ്പ്യന്‍ എലീന റൈബാകിന മൂന്നാം റൗണ്ട് മത്സരത്തിന് തൊട്ടുമുമ്പ് അസുഖം കാരണം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. റോളണ്ട് ഗാരോസില്‍ കിരീടം നേടാന്‍ സാധ്യതയുണ്ടെന്ന് കരുതിയിരുന്ന താരങ്ങളില്‍ ഒരാളാണ് റൈബാകിന.
23 കാരിയായ കസാഖ് താരം സ്പെയിനിന്റെ സാറാ സോറിബ്സ് ടോര്മോയ്ക്കെതിരെയാണ് കളിക്കേണ്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: