ന്യൂയോര്‍ക്ക്: ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ നടത്തിപ്പ് ചെലവ് സംബന്ധിച്ച് നടക്കുന്ന വിവാദത്തില്‍ ദുരുദ്ദേശ്യമുണ്ടെന്ന് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി പ്രസിഡന്റ് കെ.ജി മന്മഥന് നായര്‍. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നോ, നോര്‍ക്കയില്‍ നിന്നോ ഒരു പൈസ പോലും പ്രതീക്ഷിച്ചുകൊണ്ടല്ല മേഖലാ സമ്മേളനം അമേരിക്കയില്‍ സംഘടിപ്പിക്കുന്നത്. അമേരിക്കന്‍ മലയാളികളില്‍ നിന്നും സ്വരൂപിക്കുന്ന പണമാണ് സമ്മേളന നടത്തിപ്പിന്റെ സാമ്പത്തിക സ്രോതസ്സ്.
മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി സ്പോണ്ഷിപ്പായി ആകെ ലഭിച്ചത് 30,000 ഡോളറാണ്(25 ലക്ഷം രുപ). 4 പേരാണ് സ്പോണ്‍സര്‍മാരായി ഉള്ളത്. രണ്ടുപേര്‍ 10,000 വും രണ്ടു പേര് 5,000 വും നല്കി.
രാഷ്ട്രീയം നോക്കിയൊന്നുമല്ല പ്രവാസി മലയാളികള്‍ ഇത്തരം പരിപാടികളെ പിന്തുണയക്കുന്നത്.. സംഘാടകര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താക്കളോ നേതാക്കളോ അല്ല. വിവാദം ഉണ്ടായത് സ്പോണ്‍സര്‍ഷിപ്പിനെ ദോഷകരമായി ബാധിച്ചു. മന്മഥന് നായര്‍ പറഞ്ഞു.
250 ഓളം പ്രതിനിധികകളാണ് പങ്കെടുക്കുക. പ്രതിനിധികള്‍ എല്ലാവരും പങ്കെടുക്കുന്നത് സ്വന്തം ചെലവിലാണ്.മൂന്നു ദിവസത്തെ ഹോട്ടല്‍ വാടകയായി 960 ഡോളര്‍ ആണ് ഒരോരുത്തരും നല്‍കേണ്ടത്.മറ്റ് ചെലവുകള്‍ വഹിക്കുന്നത് സംഘാടക സമിതിയാണ്. കലാപരിപാടികളുടെ ചെലവും വഹിക്കണം.
ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം നടത്താനാണ് ഫൊക്കാന പ്രസിഡന്റ് ഡോ ബാബൂ സ്റ്റീഫന്‍ 2 കോടി രൂപ സ്പോണ്സര് ചെയ്തിരിക്കുന്നത്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാനെയാണ് അത് ഏല്പിച്ചിരിക്കുന്നത്. വിവിധ തലത്തിലുള്ള ലൈസന്‍സുകള്‍, സ്ഥലത്തിന്റെ വാടക , മൈക്ക് സംവിധാനം, വിഡിയോ വാള് പ്രദര്‍ശനം എന്നിവയ്ക്കെല്ലാം കൂടിയാണ് ഈ തുക
‘ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന മന്‍ഹാട്ടന്‍ എന്ന ഗോള്‍ഡന്‍ സ്പോട്ടില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെയും പ്രമുഖ വ്യക്തിത്വങ്ങളെയും വിളിച്ചു വരുത്തി ആദരിച്ച് സമ്മേളനം സംഘടിപ്പിക്കുക, വേദിയില്‍ മലയാളികളുടെ പൊതുവായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, പരിഹാര നിര്‍ദ്ദേശങ്ങള്‍ പൊന്തിവരിക എന്നതൊക്കെ സന്തോഷം നല്കുന്ന കാര്യങ്ങളാണ്
അമേരിക്കയില്‍ താമസിക്കുന്ന വിദ്യാസമ്പന്നരും തൊഴില്‍ സമ്പന്നരും അതിവിദഗ്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ വ്യക്തികളുടെ പരിചയവും വിഭവ സ്രോതസ്സുകളും കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് വിനിയോഗിക്കുക എന്നതാണ് സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. സമ്മളനം സമാപിക്കുന്നതോടു കൂടി ലോക കേരള സഭയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അറുതി വരും’ കെ.ജി മന്മഥന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: