ദുബായ്: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ദു:ഖം രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ ട്രെയിൻ അപകടത്തിൽപ്പെട്ടവരോട് തന്റെ അനുശോചനം അറിയിക്കുന്നു. യുഎഇയിലെ എല്ലാവരുടെയും ചിന്തകൾ ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കുമൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ തങ്ങൾ പ്രാർത്ഥിക്കുന്നു, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒഡീഷയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ 280 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 900 പേർക്കോളം പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: