എയ്ന്‍ധോവന്‍: സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സിലോണ ഇത്തവണത്തെ യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍. ജര്‍മന്‍ ക്ലബ്ബ് വുള്‍ഫ്സ്ബര്‍ഗിനെ ഫൈനലില്‍ 3-2ന് തോല്‍പ്പിച്ചു. ആവേശകരമായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ചാണ് ബാഴ്സ വജിയം നേടിയത്.
തുടക്കത്തിലേ തന്നെ വുള്‍ഫ്സ്ബര്‍ഗ് മുന്നിലെത്തി. മൂന്നാം മിനിറ്റില്‍ ആദ്യഗോളും 37-ാം മിനിറ്റില്‍ രണ്ടാം ഗോളും കണ്ടെത്തിയ അവര്‍ ആദ്യപകുതിയില്‍ ആധിപത്യം പുലര്‍ത്തി. രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ബാഴ്സ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് (48, 50) ഒപ്പമെത്തി. പട്രീഷിയ ഗുജ്ജാറോയുടെ ഇരട്ടഗോളുകളിലാണ് ഒപ്പമെത്തിയത്. 70-ാം മിനിറ്റില്‍ ഫ്രിദോലിന റോള്‍ഫോ ടീമിന്റെ വിജയഗോളും നേടി.
ബാഴ്സയുടെ രണ്ടാമത്തെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടമാണിത് ഇതിന് മുമ്പ് 2021ല്‍ ടീം കിരീടം നേടിയിരുന്നു. മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും കഴിഞ്ഞ തവണ ഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണിനോട് പരാജയപ്പെടുകയായിരുന്നു. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ടീം ബാഴ്സയ്ക്കെതിരെ ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: