നാഗ്പൂര്‍: ഭാരതത്തില്‍ എല്ലാവിഭാഗം ജനങ്ങളുടേയും വിശ്വാസങ്ങള്‍ സുരക്ഷിതമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ബാഹ്യശക്തികള്‍ രാജ്യം വിട്ടു പോയിക്കഴിഞ്ഞു. ഇനി ഇവിടെയുള്ളവരെല്ലാം ഇന്ത്യക്കാര്‍ തന്നെയാണ്. ചിലരുടെ പെരുമാറ്റത്തില്‍ ആ ബോധം ഇല്ലെങ്കില്‍ അവരെ അക്കാര്യം സംസാരിച്ചു ബോധ്യപ്പെടുത്തേണ്ട കടമയുണ്ട്. നാഗ്പൂരില്‍ ത്രിതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സര്‍സംഘചാലക്.
ഭാരതം നമ്മുടെ മാതൃഭൂമിയാണെന്ന ബോധം ഏവരിലും വേണം. അതു മറന്ന് പ്രവര്‍ത്തിക്കരുത്. ഇവിടെ എല്ലാവരുടേയും വിശ്വാസങ്ങള്‍ സുരക്ഷിതമാണ്. എന്നാല്‍ ഇന്ത്യക്ക് വെളിയില്‍ അതല്ല സ്ഥിതി എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. പ്രാചീനകാലം മുതല്ക്കേ എല്ലാവര്ക്കും ഇടം നല്കുന്ന സംസ്കാരമാണ് ഇന്ത്യയുടേത്. നമ്മുടെ അതിര്‍ത്തികളില്‍ ശത്രുക്കള്‍ കാത്തിരിക്കുമ്പോള്‍ രാജ്യത്ത് നാം പരസ്പരം പോരടിക്കരുത്. നാമെല്ലാവരും ഒന്നാണ് എന്ന ബോധം ഉണ്ടാവണം. ഭരണത്തിനായി രാഷ്ട്രീയപ്രതികരണങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ അതില്‍ മാന്യത വേണം. രാജ്യത്തിന്റെ സ്വാഭിമാനത്തെ ബാധിക്കുന്ന പ്രസ്താവനകള്‍ ശരിയല്ല. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം. അല്ലാതെ പരസ്യമായി പ്രതികരിക്കുകയല്ല ചെയ്യേണ്ടത്.
1925 മുതല്‍ രാഷ്ട്രീയ സ്വയംസേവക സംഘം രാഷ്ടത്തിന്റെ വൈഭവത്തിനായി പ്രവര്‍ത്തിക്കുകയാണ്. സംഘത്തിന് പ്രശസ്തി ആവശ്യമില്ല. ദേശഹിതത്തിനായി സമൂഹം മുഴുവനും ചിന്തിക്കുക എന്നതുമാത്രമാണ് സംഘത്തിനാവശ്യം. വൈവിധ്യങ്ങളെ ബഹുമാനിച്ചുകൊണ്ടുതന്നെ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്., അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗിന്റെ സര്‍വ്വാധികാരി അവധ് പ്രാന്ത സംഘചാലക് കൃഷ്ണമോഹന്, അദൃശ്യ കാദ്സിദ്ധേശ്വര്‍ സാമി, വിദര്‍ഭ പ്രാന്ത സംഘചാലക് രാംജി ഹര്‍ക്കരെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: