ഇസ്ലാമബാദ് : പാകിസ്ഥാനില്‍ മാധ്യമപവര്‍ത്തകരെ കാണാതാകുന്ന സംഭവങ്ങള്‍ ഏറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഇലക്ട്രോണിക് മീഡിയ എഡിറ്റര്‍മാരുടെയും ന്യൂസ് ഡയറക്ടര്‍മാരുടെയും സംഘടന.
അപ്രഖ്യാപിത സെന്‍സര്‍ഷിപ്പ്, മാധ്യമ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെ അന്യായ ഇടപെടലുകള്‍ എന്നിവയ്ക്കെതിരെയും സംഘടന മുന്നറിയിപ്പ് നല്കി. രാജ്യത്ത് മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടന അടിയന്തര യോഗം വിളിച്ചു കൂട്ടിയിരുന്നു.
സര്‍ക്കാരും മറ്റ് സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പിനെ യോഗത്തില്‍ പങ്കെടുത്തവര്‍ അപലപിച്ചു. കാര്യങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന് യോഗം മാധ്യമപ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ബലമായി തട്ടിക്കൊണ്ടുപോകുന്നതിനെ പിന്തുണയ്ക്കാനോ നിശബ്ദത പാലിക്കാനോ ഒരു പത്രപ്രവര്ത്തകന് കഴിയില്ലെന്നും പറഞ്ഞു.
അടുത്തിടെ ഇസ്ലാമാബാദില് പ്രമുഖ പാക് മാധ്യമപ്രവര്ത്തകന് സാമി എബ്രഹാമിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി വാര്‍ത്തയുണ്ടായിരുന്നു. ഇയാള്‍ എവിടെയെന്ന ഒരു വിവരവും ലഭ്യമല്ലെന്ന് കുടുംബം വെളിപ്പെടുത്തി. മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കെനിയയില്‍ വെച്ച് മഗഡിയില്‍ നിന്ന് നെയ്റോബിയിലേക്ക് പോകവെ പാകിസ്ഥാനിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് അര്‍ഷാദ് ഷെരീഫ് കൊല്ലപ്പെട്ടു. ഷെരീഫിന്റെ കൊലപാതകം ഇടത് സംഘടനകളെയും മാധ്യമങ്ങളെയും സാധാരണ ജനങ്ങളെയും ഞെട്ടിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും ഭീഷണിയുളള രാജ്യങ്ങളിലൊന്നായി പാകിസ്ഥാന് തുടരുകയാണ്. തീവ്രവാദികളും കലാപകാരികളും സര്‍ക്കാര്‍ സംവിധാനങ്ങളും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: