ന്യൂദല്‍ഹി : ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഫൂക്കോ പെന്‍ഡുലം. രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, ഭരണചരിത്രം എന്നിവയ്ക്കൊപ്പം ഭരണഘടനാ ഹാളില്‍ തന്നെയാണ് ഫൂക്കോ പെന്‍ഡുലം സ്ഥാപിച്ചിരിക്കുന്നത്.
ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ ലിയോണ്‍ ഫൂക്കോ നിര്‍മ്മിച്ച സവിശേഷമായ ശാസ്ത്ര ഉപകരണമാണ് ഫൂക്കോ പെന്‍ഡുലം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ രൂപകല്‍പ്പന ചെയ്ത ഈ പെന്‍ഡുലത്തിന്റെ മാതൃകയില്‍ കൊല്‍ക്കത്തയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനായി ഫൂക്കോ പെന്‍ഡുലം നിര്‍മ്മിച്ചു നല്‍കിയത്.
ലോക്സഭാ ഹാളിനുമുന്നിലുള്ള സ്ഥാപത്യ ദീര്ഘിന് മുന്നിലാണ് ഫൂക്കോയുടെ പെന്‍ഡുലം സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയുടെ ഭ്രമണത്തിന്റെ തത്വങ്ങളെ കൃത്യമായി പ്രതിനിധീകരിക്കുന്ന ഉപകരണമാണ് ഫൂക്കോ പെന്‍ഡുലം. പെന്ഡുലത്തിന് ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ 49 മണിക്കൂറും 59 മിനിറ്റും 18 സെക്കന്‍ഡുമാണ് എടുക്കുന്നത്. 22 മീറ്റര്‍ ഉയരവും 36 കിലോഗ്രാം ഭാരവുമാണ് ഈ പെന്ഡുലത്തിനുള്ളത്. ഫൂക്കോ പെന്‍ഡുലത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചവയാണെന്ന് പെന്‍ഡുലത്തിന്റെ നിര്‍മാണ ചുമതല വഹിച്ചിരുന്ന തപസ് മൊഹരാന പറഞ്ഞു.
1851-ല്‍ ലിയോണ്‍ ഫൂക്കോ 28 കിലോ ഇരുമ്പ് പന്തും 67 മീറ്റര്‍ സ്റ്റീല്‍ കമ്പിയും ഉള്‍പ്പെടുത്തിയാണ് ആദ്യത്തെ പെന്‍ഡുലം നിര്‍മ്മിച്ചത്. വടക്കന്‍ അര്‍ധഗോളത്തില്‍ എപ്പോഴും ഘടികാര ദിശയിലാണ് ഫൂക്കോ പെന്‍ഡുലം കറങ്ങുന്നത്. പെന്‍ഡുലത്തിന്റെ സ്ഥാനം ഭൂമധ്യരേഖയോട് അടുക്കുമ്പോള്‍ വേഗത കുറയുന്നു. ഘടികാര ദിശയില്‍ ഒരു മണിക്കൂറില്‍ 11 ഡിഗ്രിയില്‍ കൂടുതലോ അല്ലെങ്കില്‍ ഒരു പൂര്‍ണ ഭ്രമണത്തിന് ഏകദേശം 32 മണിക്കൂര്‍ സമയമെടുക്കും.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നൃത്തം, സംഗീതം, വാസ്തു ശില്പ- കരകൗശല പാരമ്പര്യം വ്യക്തമാക്കുന്ന ഗാലറിയും ഒരുക്കിയിട്ടുണ്ട്. സ്ഥാപത്യ ദീര്ഘയിലെ ചെറു മ്യൂസിയത്തില്‍ ഇന്ത്യ- ജനാധിപത്യത്തിന്റെ മാതാവ് എന്ന തലക്കെട്ടില്‍ വേദകാലം മുതലുള്ള രാജ്യത്തിന്റെ യാത്ര പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: