അഹമ്മദാബാദ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ കിരീടം നേടി. മഴമുടക്കിയ കളിയില്‍ 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ 171 റണ്‍സായിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടത്. .അവസാന ഓവറില്‍ വേണ്ടിയിരുന്നത് 13 റണ്‍സ്. മോഹിത് ശര്‍മ്മ എറിഞ്ഞ ആദ്യ നാു പന്തില്‍ കിട്ടിയത് 3 റണ്‍സ് മാത്രം. അഞ്ചാം പന്ത് സിക്സും ആറാം പന്ത് ഫോറും അടിച്ച് ജഡേജ വിജയം പിടിച്ചെടുത്തു
215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്.. കളി പുനരാരംഭിച്ചപ്പോള്‍ സിഎസ്കെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 87 പന്തില്‍ 167 റണ്‍സാണ്. റുതുരാജ് ഗെയ്ക്വാദും ദേവോണ്‍ കോണ്‍വേയും ചേര്‍ന്ന് ചെന്നൈയെ നാലോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സിലെത്തിച്ചു. ആറ് ഓവറില്‍ ചെന്നൈ സ്കോര്‍ 72ല്‍ എത്തി
10ാം ഓവറിലെ ആദ്യ പന്തില്‍ സിഎസ്കെ 100 കടന്നു. അജിങ്ക്യ രഹാനെ (13 പന്തില്‍ 27) 11-ാം ഓവറില്‍ മോഹിത് ശര്‍മ്മയ്ക്ക് വിക്കറ്റ് നല്കി മടങ്ങി. അവസാന മൂന്ന് ഓവറിര്‍ ജയിക്കാന്‍ വേണ്ടത് 38 റണ്‍സ് കൂറ്റന്‍ അടിയുമായി പ്രതീക്ഷ നല്കിയ 8 പന്തില്‍ 19 അടിച്ച അമ്പാട്ടി റായുഡു മടങ്ങി. തൊട്ടടുത്ത പന്തില്‍ എം എസ് ധോണി ഗോള്‍ഡന്‍ ഡക്ക്.
. മോഹിത് ശര്‍മ്മ എറിഞ്ഞ അവസാന ഓവറില്‍ ദുബെയും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കേ ചെന്നൈയ്ക്ക് 13 റണ്‍സാണ് വേണ്ടിയിരുന്നത്. അവസാന പന്തില്‍ ഫോറോടെയാണ് ജഡേജ ചെന്നൈക്ക് അഞ്ചാം കിരീടം സമ്മാനിച്ചത്. ശിവം ദുബെ 21 പന്തില്‍ 32ഉം, രവീന്ദ്ര ജഡേജ 6 ബോളില്‍ 15 ഉം റണ്‍സുമായി പുറത്താവാതെ നിന്നു. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്പിച്ചതോടെ അഞ്ച് കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി എം എസ് ധോണി.
തമിഴ്നാട്ടികാരനായ സായി സുദർശന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എടുത്തു.
47 പന്തിൽ നിന്ന് 96 റൺസ് എടുത്ത സുദർശനു പുറമെ ഓപ്പണർ വൃദ്ധിമാൻ സാഹയും(54) അർധസെഞ്വ്റി നേടി. കഴിഞ്ഞ കളികളിലെല്ലാം മികച്ച കളി പുറത്തെടുത്ത ശുഭ്മാൻ ഗിൽ മികച്ച തുടക്കം നൽകിയെങ്കിലും തിളങ്ങാനായില്ല. 20 പന്തിൽ 39 റൺസ് എടുത്ത് മടങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. തുടക്കത്തില്‍ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് ആക്രമിച്ച് കളിച്ചു.ആദ്യ വിക്കറ്റില്‍ 77 റണ്‍സാണ് ഗില്ലും സാഹയും ചേര്‍ന്ന് അടിച്ചെടുത്തത്.
ഏഴാം ഓവറിൽ രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന പന്തിലാണ് ധോണി, ഗില്ലിനെ പുറത്താക്കിയത്. ഏഴു ഫോർ ഉൾപ്പെടെ 39 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റു ചെയ്യവെയാണ് ഗില്ലിന്റെ വിക്കറ്റ് ചെന്നൈ വീഴ്ത്തിയത്.ഓഫ് സൈഡില്‍ വന്ന ജഡേജയുടെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച ഗില്ലിന് പിഴച്ചു. പന്ത് ബാറ്റില്‍ തൊടാതെ ധോണിയുടെ കയ്യിലെത്തി. ശരവേഗത്തില്‍ ധോണി സ്റ്റംപ് ചെയ്യുമ്പോള്‍ ഗില്‍ ക്രീസിന് പുറത്തായിരുന്നു.
14-ാം ഓവറിലെ അവസാന പന്തില്‍ സാഹയെ (34 പന്തിൽ 54.)ദീപക് ചാഹര്‍ മടക്കി.
12 പന്തിൽ 21 റൺസുമായി നായകൻ ഹാർദ്ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. അവസാനപന്തിൽ റഷീദ് ഖാൻ(0) പുറത്തായി. മതീഷ പതിരാന എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ടും പന്തും സിക്സർ പറത്തിയ സുദർശൻ സെഞ്വ്റി തികയ്ക്കുമെന്ന പ്രതീക്ഷ നൽകിയെങ്കിലും മൂന്നാം പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. അവസാന പന്തിൽ റഷീദിനേയും പുറത്താക്കി മതീഷ പതിരാന രണ്ടു വിക്കറ്റിനുടമയായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ കളി മഴ മൂലം തടസ്സപ്പെട്ടു. മൂന്നു പന്ത് എറിഞ്ഞ ഉടന്‍ മഴപെയ്യുകയായിരുന്നു. കളി ഉപേക്ഷിച്ചാല്‍ ഗുജറാത്തി്നെ വിജയിയായി പ്രഖ്യാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: