ജീവിതം മനുഷ്യനെ നിരവധി സങ്കീര്‍മായ അവസ്ഥകളിലൂടെയാണ് കൊണ്ടു പോകുന്നത്. ജീവിത സാഹചര്യങ്ങളോട് മനുഷ്യര്‍ പല തരത്തിലുമാണ് പൊരുത്തപെടുന്നതും. അത്തരത്തില്‍ ഒരു ജീവിതാനുഭവം വരച്ചു കാണിക്കുന്ന ഹ്രസ്വ ചിത്രമാണ് രേവതി എസ്.കെ. സംവിധാനത്തില്‍ പുറത്തിറങ്ങി ‘താങ്ക് യു’.
നന്ദിയെന്ന വാക്കിന് എത്രമാത്രം ആഴമുണ്ട് എന്നതിനു പുറമെ ഒറ്റപ്പെടല്‍ ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ചിത്രം വ്യക്തമായി കാണിക്കുന്നു. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകയുടേയും മകള്‍ രേവതിയുടെ ആദ്യ സിനിമ കൂടിയായ താങ്ക് യു, ഒരു തികഞ്ഞ കുടുംബ ചിത്രമാണ്.
കുടുംബ പ്രേക്ഷകരുടെ മനസ്സു കീഴടക്കുന്നതിന് പുറമെ ഈ ഷോര്‍ട് ഫിലിമില്‍ സുരേഷ് കുമാറും മേനകയുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മറ്റു കഥാപാത്രങ്ങളായി രേവതിയുടെ ഭര്‍ത്താവ് നിതിനും മേനകയുടെ അമ്മയും എത്തുന്നു. ഇതുതന്നെയാണ് ഇതിനെ എല്ലാ അര്‍ത്ഥത്തിലും ഒരു കുടുംബ ചിത്രമാക്കുന്നത്.
മോഹന്‍ വിഭാര്യനാണ്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും തനിക്ക് തണലായി താങ്ങായി കൂടെയുണ്ടായിരുന്ന ഭാര്യ മരിച്ചു. സ്വന്തമായി ഒരു ചായ പോലും ഇട്ടുകടിക്കാന് പ്രാപ്തനല്ല മോഹന്‍. തന്റെ ജീവിതത്തിനെ കുറിച്ച് ഒരു രാവിലെ അദേഹത്തിനുണ്ടാകുന്ന പുനര്‍ ചിന്തയും അതില്‍ നിന്നുണ്ടാകുന്ന മാറ്റവുമാണ് ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം.
22.30 മിനിറ്റുള്ള ഹ്രസ്വ ചിത്രം കീര്‍ത്തി സുരേഷിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ബില്ലു ബാര്‍ബര്‍ മുതല്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായ രേവതി ബറോസില്‍ മോഹന്‍ലാലിന്റ സഹ സംവിധായികയായിരുന്നു. ജി.സുരേഷ് കുമാറും നിതിന്‍ മോഹനുമാണ് നിര്‍മാണം. ഈ ചിത്രത്തിന്റെ തിരക്കഥ രേവതി എഴുതി പൂര്‍ത്തീകരിച്ച സമയത്ത് സുരേഷ് കുമാര്‍ അത് വായിക്കാനിടയാകുകയും കഥ ഇഷ്ടപ്പെട്ട ശേഷം നിര്‍മിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: