ന്യൂദല്‍ഹി : അറസ്റ്റിലൂടെയോ ബലപ്രയോഗത്തിലൂടെയോ തങ്ങളെ തളര്‍ത്താനാകില്ലെന്ന് ജന്തര്‍മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍. ലക്ഷ്യം നേടും വരെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു.
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബി ജെ പി നേതാവുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രകടനം നടത്തിയ ഗുസ്തി താരങ്ങളെ ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെ പ്രതിഷേധിച്ച ഗുസ്തിക്കാരെയാണ് അറസ്റ്റ് ചെയ്ത ത്.
പ്രകടനം പൊലീസ് തടഞ്ഞതോടെ ഗുസ്തിക്കാരും പോലീസും തമമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് സമരക്കാരെയെല്ലാം പൊലീസ് ബലം പ്രയോഗിച്ച് ബസുകളില്‍ കയറ്റിവിട്ടു.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ദിവസം പാര്‍ലമെന്റിന് മുന്നില്‍ ‘ മഹിളാ സമ്മാന്മഹാപഞ്ചായത്ത്’ നടത്താനുള്ള പ്രതിഷേധ ഗുസ്തിക്കാരുടെ ആഹ്വാനത്തെ തുടര്‍ന്ന് പൊലീസ് ജന്തര്‍മന്തറില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ചു.
ലൈംഗിക ആരോപണം നേരിടുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ ജന്തര്‍മന്തറില്‍ സമരത്തിലാണ് ഗുസ്തി താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: