ന്യൂഡല്‍ഹി: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ പൊലീസ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് പ്രതിഷേധ മാര്‍ച്ച് നടത്തിയ സാക്ഷി മാലിക്, ബജ്രംഗ് പൂനിയ ഉള്‍പ്പെടെയുള്ള ഗുസ്തിതാരങ്ങളെ അറസ്റ്റ് ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ അതിന് മുന്നില്‍ വനിതാ പഞ്ചായത്ത് നടത്തുമെന്ന് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍ വെല്ലുവിളിച്ചിരുന്നു.
റെസ്ലിംഗ് ഫെഡറേഷന് മേധാവി ബ്രിജ് ഭൂഷണ് എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ടാണ് ജന്തര്‍മന്ദറില്‍ നിന്നും പാര്‍ലമെന്റിലേക്ക് ഗുസ്തിതാരങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ അതിന് മുന്നില്‍ വനിതാ പഞ്ചായത്ത് നടത്തുക എന്ന ലക്ഷ്യത്തോടെ ഗുസ്തിതാരങ്ങള്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്ന് കുതിയ്ക്കുകയായിരുന്നു. മാർച്ചിനിടയില്‍ സംഘർഷവുമുണ്ടായി. ഇതോടെ പൊലീസ് സാക്ഷി മാലിക് , ബജ്രംഗ് പൂനിയ ഉൾപ്പടെയുള്ള ഗുസ്തിതാരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധം തടയാൻ വൻ പൊലീസ് സന്നാഹത്തെയാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും അവരെ മറികടന്നാണ് താരങ്ങള്‍ മുന്നോട്ടുപോയത്. വിനേഷ് ഫൊഗട്ടും, ബജ്റംഗം പൂനിയയും സാക്ഷി മാലിക്കും അടക്കമുള്ളവരാണ് മാര്‍ച്ച് നയിച്ചത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധപരിപാടിയായ ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’ എന്തുവിലകൊടുത്തും നടത്തുമെന്ന ഗുസ്തി താരങ്ങളുടെ വെല്ലുവിളി യാഥാര്‍ത്ഥ്യമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: