അഹമ്മദാബാദ്: ഐപിഎല്‍ ക്രിക്കറ്റില്‍ ഞായറാഴ്ച കലാശപ്പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും.
വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെ 62 റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ കടന്നു. 234 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയ് ഇന്ത്യന്‍സ് 18.2 ഓവറില്‍ 171 റണ്‍സിന് എല്ലാവരും പുറത്തായി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മോഹിത് ശര്‍മ്മ 5 വിക്കറ്റ് വീഴ്ത്തി. ഗുജറാത്തിനായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 60 പന്തില്‍ 129 റണ്‍സ് നേടിയപ്പോള്‍ മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവ് 38 പന്തില്‍ നിന്ന് 61 റണ്‍സ് നേടി.
വിരാട് കോഹ്ലിക്ക് ശേഷം ഒരു സീസണില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനായി 23 കാരനായ ശുഭ്മാന്‍ ഗില്‍. മത്സരത്തിലെ താരമായി ശുഭ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: