തിരുവനന്തപുരം: മിസിസ് വേള്‍ഡ് ഗ്ലോബല്‍ ക്യൂന്‍ അവാര്‍ഡ് ഡോക്ടര്‍ ഷംല ഹലീമയ്ക്ക് .ഇന്ത്യന്‍ ക്ലാസിക്കല്‍ കാറ്റഗറിയുടെ കിരീടമാണ് ഡോക്ടര്‍ ഷംല ഹലീമയ്ക്ക് ലഭിച്ചത്. ഇതില്‍ ഐക്കോണിക്ക് ഐ വിന്നര്‍, ബെസ്റ്റ് വുമണ്‍ എന്റര്‍പ്രണര്‍ 2023 അവാര്‍ഡും ലഭിച്ചു.മികച്ച വനിതാ സംരംഭക ആയും തെരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുഴ സ്വദേശിനിയായ ഡോക്ടര്‍ ഷംല ഹലീമ വര്‍ഷങ്ങളായി തിരുവനന്തപുരത്ത് കവടിയാറിലാണ് താമസിക്കുന്നത്.
മുംബൈയിലാണ് റോയല്‍ ഗ്ലോബല്‍ അച്ചീവര്‍ അവാര്‍ഡ് സീസണ് ത്രീ നടന്നത്.ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, കാനഡ, സിംഗപ്പൂര്‍, ഇറാന് എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളും പങ്കെടുത്തിരുന്നു. അഭിനേതാക്കളായ അഫ്താബ് ശിവദാസാനി,അലി ഖാന്, ഗായകന് അലി കുലിമിര്സ, ബ്രാന്‍ഡ് അംബാസഡര്‍ നടി ജ്യോതി യാദവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡോക്ടര്‍ നീലം പരാഡിയയും കല്‍പ്പേഷ് പരാഡിയയും സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തവര്‍ ദേശീയ വസ്ത്രത്തില്‍ തങ്ങളുടെ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും, സംസ്കാരവും പ്രദര്‍ശിപ്പിച്ച് നിരവധി റൗണ്ടുകളില്‍ മത്സരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: