ലണ്ടന്‍ : ഇന്ന് ആരംഭിക്കുന്ന എഫ്ഐഎച്ച് പ്രോ ലീഗ് ഹോക്കി യൂറോപ്യന്‍ പാദത്തില്‍ ഇന്ത്യ ബെല്‍ജിയത്തെ നേരിടും. ലോക നാലാം നമ്പര്‍ ടീമായ ഇന്ത്യ ടൂര്‍ണമെന്റില്‍ ബെല്‍ജിയത്തെയും ബ്രിട്ടനെയും നേരിടും.
ഇന്ന് ബെല്‍ജിയത്തിനെതിരായ മത്സരം വിദേശ മണ്ണില്‍ ഇന്ത്യയുടെ ഈ സീസണിലെ ആദ്യ പ്രോ ലീഗാണ്. ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ഇന്ത്യ സ്വന്തം രാജ്യത്താണ് കളിച്ചത്. യൂറോപ്പില്‍ ഇന്ത്യ എട്ട് മത്സരങ്ങള്‍ കളിക്കും – നാലെണ്ണം ലണ്ടനിലും നാലെണ്ണം നെതര്‍ലന്‍ഡിലെ ഐന്തോവനിലും.
19 പോയിന്റുമായി എഫ്ഐഎച്ച് പ്രോ ലീഗ് പോയിന്റ് പട്ടികയില്‍ നിലവില്‍ ഇന്ത്യയാണ് മുന്നില്‍. റൂര്‍ക്കലയില്‍ നടന്ന ടൂര്‍ണമെന്റില്‍ ലോകകപ്പ് ജേതാക്കളായ ജര്‍മ്മനിക്കും കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്കുമെതിരെ ജയം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: