ന്യൂദല്‍ഹി : കള്ളപ്പണ ഇടപാട് കേസില്‍ ദല്‍ഹി മുന്‍ മന്ത്രി സത്യേന്ദ്ര ജെയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 11ന് വരെ കര്‍ശ്ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തന്റെ ആരോഗ്യ സ്ഥിതി മോസമാണെന്ന് അറിയിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു.
ജാമ്യ കാലയളവില്‍ സംസ്ഥാനം വിട്ട് പോകാന്‍ പാടില്ല. മാധ്യമങ്ങളെ കാണാനോ അഭിമുഖം നല്‍കാനോ പാടില്ലെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സത്യേന്ദ്ര ജെയ്നിന് ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 30നാണ് അരവിന്ദ് കേജ്രിവാള് മന്ത്രി സഭയിലെ ആരോഗ്യ മന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിന് അറസ്റ്റിലായത്. ആറ് ആഴ്ച്ചത്ത ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന് വിവിധ കടലാസ് കമ്പനികളുടെ പേരില്‍ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റി. കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ പണം കടത്തി. കള്ളപ്പണമുപയോഗിച്ച് മന്ത്രി ദല്‍ഹിയില്‍ ഭൂമി വാങ്ങിയെന്നുമാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: