സലാല: ഒമാനിലെ സലാലയില്‍ നടക്കുന്ന പുരുഷന്മാരുടെ ജൂനിയര്‍ ഏഷ്യാ കപ്പ് 2023 ലെ തങ്ങളുടെ രണ്ടാം പൂള്‍ എ ഗെയിമില്‍ ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തി. 3-1 നാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ വിജയം.
ഇന്ത്യക്ക് വേണ്ടി അരയ്ജീത് സിംഗ് ഹുണ്ടല്‍ , ശാരദ നന്ദ് തിവാരി , ഉത്തം സിംഗ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ജപ്പാന് വേണ്ടി കുംപെ യസുദ ഗോളടിച്ചു. ജൂനിയര്‍ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ വിജയമാണിത്.
പകുതി സമയത്ത് ജപ്പാന്‍ 1-0ന് മുന്നിലായിരുന്നു.ഇടവേളയ്‌ക്ക് ശേഷം ജപ്പാനാണ് മികച്ച നീക്കങ്ങള്‍ നടത്തിയത്. പിന്നാലെ ഇന്ത്യന്‍ ടീം തിരിച്ചടിച്ചു.അരജീത് സിംഗ് ഹുന്‍ഡാല്‍ 36 ാം മിനിട്ടില്‍ ഇടതുവശത്ത് നിന്നുളള നീക്കത്തോടെ സമനില ഗോള്‍ നേടി. തുടര്‍ന്ന് ഇന്ത്യ ആക്രമണത്തിലേക്ക് നീങ്ങുകയും പെനാല്‍റ്റി കോര്‍ണറുകളുടെ ഒരു പരമ്പര നേടുകയും ചെയ്തു. അതില്‍ അവസാനത്തേത് അവരെ ലീഡിലേക്ക് നയിക്കാന്‍ സഹായിച്ചു, ശാരദാ നന്ദ് തിവാരി മുപ്പത്തി ഒമ്പതാം മിനിട്ടില്‍ ഗോള്‍ നേടി.
ക്യാപ്റ്റന്‍ ഉത്തം സിംഗ് അമ്പത്തിയാറാം മിനിട്ടില്‍ ഗോള്‍ നേടി. ജപ്പാന്‍ വേഗത്തില്‍ തിരിച്ചടിക്കാന്‍ നോക്കി, എന്നിരുന്നാലും, ഇന്ത്യയുടെ പ്രതിരോധ നിരയില്‍ വിളളല്‍ സൃഷ്ടിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: