തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീതൊഴിലാളികള്‍ ഏറെയുള്ള കാര്‍ഷിക കെട്ടിട നിര്‍മാണ മേഖലകളില്‍ കൂടുതല്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന ഗവണ്മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ലേബര്‍ 20 യുടെ ഭാഗമായി ബിഎം എസ് സംസ്ഥാന വനിതാ സംഗമം ദൃഷ്ടി 2023 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
കേരളത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടികള്‍ കൂടുതല്‍ ആധുനികവത്കരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ 33,000 അങ്കണവാടികളിലായി 13 ശതമാനം സൂപ്പര്‍വൈസര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും ഇത് നികത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി അറിയിച്ചു. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ കണ്ടെത്തി ആനുകൂല്യങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്ന പദ്ധതിക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് പ്രധാന്‍മന്ത്രി മാതൃവന്ദന യോജന. ഇതിലൂടെ കേരളത്തിലെ 7 ലക്ഷത്തോളം ഗര്‍ഭിണികള്‍ക്ക് 6000 രൂപയുടെ ധനസഹായം നല്കാന് സാധിച്ചു. കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തുകയാണെങ്കില്‍ അവര്‍ക്കും ധനസഹായം നല്കാന് കേന്ദ്രം തയ്യാറാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചു.
കേരളത്തില്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന ഗവണ്മെന്റ് തയാറാകണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു. ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനം മുഴുവന്‍ സമൂഹത്തിന്റെയും പുരോഗമനം ഉള്‍ക്കൊളളുന്ന ബൃഹത് സംരംഭമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: