പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ‘എന്റെ കേരളം’ വിപണന മേളയുടെ സമാപന വേദിയില്‍ പങ്കെടുക്കാത്തതിന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരെ രൂക്ഷമായി വിമര്‍ശിച്ച് ഗായകൻ പന്തളം ബാലന്. എന്നാല്‍ സ്റ്റീഫന്‍ ദേവസ്യയുടെ പരിപാടിയില്‍ മാത്രമാണ് താന്‍ പങ്കെടുത്തത് സ്റ്റീഫന്‍ സുഹൃത്തായതിനാലാണെന്ന വിശദീകരണവുമായി ദിവ്യഎസ് അയ്യര്‍.
”പന്തളം ബാലന്റെ ഗാനമേളയായത് കൊണ്ടാണോ കളക്ടര്‍ ഈ വഴി വരാത്തത്. ബാക്കി പരിപാടിക്കൊക്കെ വന്നിരുന്നു. പന്തളം ബാലന്റെ നിറമാണോ, മതമാണോ പ്രശ്നം? ജാതിയാണോ പ്രശ്നം, കുലമാണോ പ്രശ്നം? അങ്ങനെ ഒരു കലാകാരനെ ഇകഴ്ത്തി കാണാന്‍ പാടില്ല. വ്യക്തിപരമായ എന്റെ പ്രതിഷേധം അറിയിക്കുന്നു. ”- പന്തളം ബാലൻ വേദിയിൽ വിഷമത്തോടെ പറഞ്ഞിരുന്നു.
.”ഞാന്‍ ഈ ജില്ലക്കാരനല്ലേ? പത്തനംതിട്ട ജില്ലക്കാരനാണ് ഞാന്‍. സ്റ്റീഫന്‍ ദേവസി ഒറ്റപ്പാലത്തുകാരനാണ്. പന്തളം ബാലന് പത്തനംതിട്ട ജില്ലയിലുള്ളയാളാണ്. എന്താണ് പ്രശ്നം? എന്റെ നിറമാണ് പ്രശ്നം, എന്റെ ജാതിയാണ് പ്രശ്നം. എന്താ എനിക്ക് വാലില്ല. ”- പന്തളം ബാലന് ഏറെ വിഷമത്തോടെ പറഞ്ഞിരുന്നു.
സ്റ്റീഫന്‍ സുഹൃത്തായതിനാലാണ് ആ പരിപാടിയില്‍ പങ്കെടുത്തതെന്ന വിശദീകരണമാണ് ദിവ്യഎസ് അയ്യര്‍ നല്‍കുന്നത്.. ഉദ്ഘാടന ദിവസം മഞ്ജരിയുടെ പരിപാടിയിലും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: