ഹിരോഷിമ: റഷ്യ-ഉക്രൈന് യുദ്ധം രാഷ്ട്രീയത്തിന്റെ മാത്രം പ്രശ്നമല്ലെന്നും ഈ യുദ്ധം തീര്‍ക്കാന്‍ ഞാനും ഇന്ത്യയും കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ മോദിയുടെ നടത്തിയ ഈ പ്രസ്താവന സമാധാനത്തിലേക്കുള്ള വാതില്‍ തുറക്കുമോ എന്ന് വരെ വിലയിരുത്തപ്പെടുന്നുണ്ട്.
“ഉക്രൈന് യുദ്ധം ലോകത്തിലെ ഒരു വലിയെ പ്രശ്നമാണ്. ഇത് സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്നമായി ഞാന്‍ കരുതുന്നില്ല. ഇത് മനുഷ്യത്വത്തിന്റെ പ്രശ്നമാണ്. യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും”- അദ്ദേഹം പറഞ്ഞു.
ജപ്പാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തിയ മോദി ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോള്‍, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിന് ചിന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: