ന്യൂദല്‍ഹി: ദേശീയ തലസ്ഥാന സിവില്‍ സര്‍വീസസ് അതോറിറ്റി രൂപീകരിക്കുന്നതിനായി കേന്ദ്രം ദല്‍ഹിയിലെ ദേശീയ തലസ്ഥാന മേഖല(ഭേദഗതി) ഓര്‍ഡിനന്‍സ്, 2023 പുറത്തിറക്കി. ദല്‍ഹിയിലെ ദേശീയ തലസ്ഥാന മേഖലാ സര്‍ക്കാരില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ഗ്രൂപ്പ് ‘എ’ ഓഫീസര്‍മാരുടെയും സ്ഥലംമാറ്റങ്ങളും നിയമനങ്ങളും അതോറിറ്റി ശുപാര്‍ശ ചെയ്യും.
അതോറിറ്റിയില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ഉള്‍പ്പെടുന്നുണ്ട്. അതോറിറ്റിയുടെ എക്സ് ഒഫീഷ്യോ ചെയര്‍പേഴ്സണാണ് മുഖ്യമന്ത്രി. ചീഫ് സെക്രട്ടറി, ഡല്‍ഹി എന്‍സിടിയുടെ പ്രിന്‍സിപ്പല്‍ ഹോം സെക്രട്ടറി എന്നിവരും അംഗങ്ങളാണ്. എല്ലാ കാര്യങ്ങളും ഹാജരായ അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടിനാല്‍ തീരുമാനിക്കും എന്നാണ് പുതിയ നിയമനത്തിലുളളത്.അഭിപ്രായവ്യത്യാസമുണ്ടായാല്‍, ലെഫ്റ്റനന്റ് ഗവര്‍ണറുടെ തീരുമാനം അന്തിമമായിരിക്കും.
ദല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് സേവനങ്ങള്‍ സ്ഥലംമാറ്റം-നിയമനം, ഉദ്യോഗസ്ഥരുടെ മേലുള്ള അച്ചടക്കം എന്നിവ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരം നല്‍കിക്കൊണ്ട് സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: