ന്യൂദല്‍ഹി: ലൗ ജിഹാദിന് ഇരയായ നിരവധി പെണ്‍കുട്ടികളെ സ്വധര്‍മ്മത്തിലേക്ക് മടക്കിക്കൊണ്ടുവരികയും അവര്‍ക്ക് പുനരധിവാസം ഒരുക്കിക്കൊടുക്കുകയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്യുന്ന, ആര്‍ഷ വിദ്യാസമാജത്തിന് ദ കേരള സ്റ്റോറി ടീം 51 ലക്ഷം രൂപ സംഭാവന നല്കി. ചിത്രത്തിലെ നായിക ആദ ശര്‍മയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇരുനൂറ് കോടിയോളം രൂപയാണ് ചിത്രം ഇതിനകം നേടിയത്. അതിന്റെ ഒരു വിഹിതമാണ് നല്‍കിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ ഷാ ആണ് പണം കൈമാറിയത്. 20 കോടി മുടക്കി സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം മെയ് അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: