തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ നാളെ ഫെറ്റോ ഘടക സംഘടനകള്‍ സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കുമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാറും ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാറും അറിയിച്ചു. ജീവനക്കാരോടും പെന്‍ഷന്‍കാരോടുമുള്ള സര്‍ക്കാരിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്.
നാളെ ഓഫീസുകളില്‍ ‘കരിദിനം’ എന്ന ബാഡ്ജ് ധരിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. ഓഫീസ് തലങ്ങളില്‍ ഫെറ്റോ സംഘടനകള്‍ പ്രതിഷേധ പ്രകടനവും ക്യാമ്പയിനും നടത്തും. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ കവര്‍ന്നെടുത്ത പിണറായി സര്‍ക്കാര്‍ സര്‍വീസ് മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യമാണ് നടപ്പാക്കുന്നത്.
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ലഭിക്കേണ്ട 20,000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ രണ്ടു വര്‍ഷം കൊണ്ട് നിഷേധിച്ചിരിക്കുന്നത്. ആനുകൂല്യങ്ങള്‍ ഇത്രയധികം തടഞ്ഞുവച്ച കാലമുണ്ടായിട്ടില്ല. എല്ലാ ധൂര്‍ത്തിനും പണം കണ്ടെത്തുന്ന സര്‍ക്കാര്‍ പെന്‍ഷന്‍കാരോടു പോലും നീതിപുലര്‍ത്തുന്നില്ലെന്നും ഫെറ്റോ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: