മുംബയ് : 2000 രൂപയുടെ കറന്‍സി നോട്ട് വിപണിയില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ ഇതിന് സെപ്തംബര്‍ 30 വരെ പ്രാബല്യമുണ്ടാകും.
2000 രൂപ മൂല്യമുള്ള നോട്ടുകള്‍ നിയമപരമായി തുടരുമെങ്കിലും നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ക്ലീന്‍ നോട്ട് പോളിസി’ അനുസരിച്ച്, 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചു. 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ നിയമപരമായി തുടരും-റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറയുന്നു.
എല്ലാ 500, 1000 രൂപ നോട്ടുകളുടെയും നിയമപരമായ ടെണ്ടര്‍ പദവി പിന്‍വലിച്ചതിന് ശേഷം സമ്പദ്വ്യവസ്ഥയുടെ കറന്‍സി ആവശ്യകതകള്‍ വേഗത്തില്‍ നിറവേറ്റുന്നതിനാണ് 2016 നവംബറില്‍ ആര്‍ബിഐ ആക്ട്, 1934-ന്റെ സെക്ഷന്‍ 24(1) പ്രകാരം 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ട് അവതരിപ്പിച്ചത്. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ മതിയായ അളവില്‍ ലഭ്യമായതോടെ 2000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു. അതിനാല്‍ 2018-19ല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചു
2000 രൂപ മൂല്യമുള്ള നോട്ടുകളുടെ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്പാണ് പുറത്തിറക്കിയത്. ഇവ 4 മുതല്‍ 5 വര്‍ഷം വരെ വിപണിയില്‍ ഉണ്ടാകുമെന്നാണ് അന്ന് കണക്കാക്കിയിരുന്നത്. ഈ നോട്ടുകളുടെ മൊത്തം മൂല്യം 2018 മാര്‍ച്ച് 31-ലെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള 6.73 ലക്ഷം കോടി രൂപയില്‍ നിന്ന് (പ്രചാരത്തിലുള്ള നോട്ടുകളുടെ 37.3 ശതമാനം) 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞു.
2013-2014 കാലത്തും സമാനമായ രീതിയില്‍ നോട്ട് പിന്‍വലിക്കല്‍ റിസര്‍വ് ബാങ്ക് നടത്തിയിരുന്നു.അതനുസരിച്ച്, പൊതുജനങ്ങള്‍ക്ക് 2000 രൂപ നോട്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം .
അല്ലെങ്കില്‍ ഏതെങ്കിലും ബാങ്ക് ശാഖയില്‍ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളായി മാറ്റാവുന്നതാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപം സാധാരണ രീതിയില്‍, അതായത് നിയന്ത്രണങ്ങളില്ലാതെ, നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കും മറ്റ് ബാധകമായ നിയമപരമായ വ്യവസ്ഥകള്‍ക്കും വിധേയമായി നടത്താം.
പ്രവര്‍ത്തന സൗകര്യം ഉറപ്പാക്കുന്നതിനും ബാങ്ക് ശാഖകളുടെ പതിവ് പ്രവര്‍ത്തനങ്ങളുടെ തടസം ഒഴിവാക്കുന്നതിനുമായി, 2023 മേയ് 23 മുതല്‍ ഏത് ബാങ്കിലും 2000 രൂപ നോട്ടുകള്‍ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളാക്കി മാറ്റാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: