ഗോഹട്ടി: മയക്കുമരുന്ന് ഭീഷണിയെ നേരിടാന്‍ പുതിയ നീക്കവുമായി മധ്യ അസമിലെ മൊറിഗാവ് ജില്ലയിലെ ഒരു കബറിട കമ്മിറ്റി. മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടോ മരണമടഞ്ഞ ആളുകളുടെ ശവസംസ്കാരത്തിന് കബര്‍സ്ഥാനില്‍ അനുമതി നല്‍കില്ല. ഇങ്ങനെ മരിച്ചവരുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കണ്ടതില്ലെന്നും തീരുമാനിച്ചു.
അടുത്തിടെ നടന്ന കബര്സ്ഥാന് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് തീരുമാനമെന്ന് മൊയ്രാബാരി ടൗണ്‍ കബര്സ്ഥാന് കമ്മിറ്റി പ്രസിഡന്റ് മെഹബൂബ് മുക്താര്‍ പറഞ്ഞു. ഈ പ്രദേശത്തെ മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടാനാണ് ഈ തീരുമാനം.
പ്രദേശത്തെ നിരവധി യുവാക്കള്‍ അനധികൃത മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും നിരവധി കുട്ടികള്‍ മയക്കുമരുന്നിന് അടിമകളായിട്ടുണ്ടെന്നും മെഹബൂബ് മുക്താര്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ മയക്കുമരുന്നിനെതിരെ വലിയ പോരാട്ടമാണ് നടത്തിയതെന്ന് കബര്സ്ഥാന് കമ്മിറ്റിയുടെ തീരുമാനത്തോട് പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ആകെ 9,309 പേരെ അറസ്റ്റ് ചെയ്യുകയും 1,430 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. 420 ഏക്കര്‍ കഞ്ചാവും കറുപ്പും നശിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: