ടോക്യോ : ഇന്ത്യന്‍ യുപിഐ പേമെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പ്പര്യപ്പെടുന്നതായി ജപ്പാന്. ഇന്ത്യയിലെ യുപിഐ പ്ലാറ്റ്ഫോമിനെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാന്‍ ജി- 7 യോഗത്തിന് ശേഷം ജപ്പാന് ഒരു ടീമിനെ ഇന്ത്യയിലേക്ക് അയക്കുമെന്ന് ഡിജിറ്റല്‍ മന്ത്രി കോനോ ടാരോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഹിരോഷിമയിലേക്ക് തിരിക്കും മുമ്പാണ് ജപ്പാന്റെ ഈ പ്രതികരണം.
ഇന്ത്യന്‍ യുപിഐ പേമെന്റ് സിസ്റ്റവുമായുള്ള സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാണ്. ഇന്ത്യ, സിങ്കപ്പൂര്‍ തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നും ജപ്പാനിലേക്കെത്തുന്ന വിദേശികള്‍ക്കിത് സഹായകരമാകും. ഒരു പുതിയ അന്താരാഷ്ട്ര ഡാറ്റാ ഓര്‍ഗനൈസേഷനായുള്ള ജപ്പാന്റെ നിര്‍ദ്ദേശത്തെ ഇന്ത്യ പിന്തുണയക്കണമെന്നും കോനോ ചാരോ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ യുപിഐ പേമന്റ് സംവിധാനവുമായി നിരവധി രാജ്യങ്ങള്‍ ഇതിന് മുമ്പ് തന്നെ കരാറിലെത്തിയിട്ടുണ്ട്. സിങ്കപ്പൂര്‍, ഭൂട്ടാന്, നേപ്പാള്‍, മലേഷ്യ, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. റുപേ വഴിയും ഇന്ത്യയുടെ ഡിജിറ്റല്‍ പേമന്റ് സേവനം പല രജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി യുപിഐ സേവനം ലഭ്യമാക്കുന്ന രാജ്യം നേപ്പാളാണ്.
നിലവില്‍ ലോകത്തിലെ ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. രാജ്യത്തെ പ്രതിമാസ യുപിഐ പണമിടപാടുകളും നിരന്തരം വര്‍ധിച്ചു വരികയാണ്. ഈ പേമെന്റ് സംവിധാനത്തിന്റെ ജനപ്രീതി ലര്ധിച്ച് യുപിഐ ഇപ്പോള്‍ ഒരു ആഗോള ബ്രാന്‍ഡായി തന്നെ മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: