കോഴിക്കോട് : രോഗിയുമായി പോകുന്ന ആംബുലന്‍സിന് മാര്‍ഗ തടസം സൃഷ്ടിച്ച് സ്വകാര്യ കാര്‍. കോഴിക്കോട് കക്കോടി ബൈപ്പാസ് ഭാഗത്താണ് കാര്‍ ആംബുലന്‍സിന് യാത്രാ തടസം ഉണ്ടാക്കിയത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗ തടസം ഉണ്ടാക്കിയെന്നാണ് ആരോപണം.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ആംബുലന്‍സിന് മുന്നില്‍ കൂടി പോയത് മാത്രമല്ല ഇടയ്ക്കിടയ്ക്ക് വാഹനത്തിന് ബ്രേക്കിട്ടും അഭ്യാസം കാണിച്ചും മാര്‍ഗ തടസമുണ്ടാക്കി. രോഗിയുടെ ബന്ധുക്കള്‍ പോലീസിലും നന്മണ്ട ആര്‍ടിഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
രക്തസമ്മര്‍ദ്ദം കുറഞ്ഞ് അവശതയിലായ രോഗിയുമായി ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സിനാണ് കാര്‍ മാര്‍ഗ തടസമുണ്ടാക്കിയത്. വീതിയും സൗകര്യവുമുള്ള റോഡായിരുന്നിട്ടും കാര്‍ ഓടിച്ചിരുന്നയാള്‍ ഏറെദൂരം മാര്‍ഗ തടസം സൃഷ്ടിക്കുകയും അടുത്ത വണ്‍വേയിലേക്ക് കയറും വരെ വഴി നല്‍കാതിരിക്കുകയുമായിരുന്നു. കേസില്‍ ആദ്യഘട്ടമായി വാഹന നമ്പര്‍ കണ്ടെത്തി ഉടമയെ തിരിച്ചറിഞ്ഞ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇനി വാഹനം ഓടിച്ചയാളെ കണ്ടെത്തി ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: