ന്യൂദല്‍ഹി: ആറ്റിങ്ങല്‍ മണമ്പൂരിലെ യാത്രാക്ലേശം സംബന്ധിച്ച് പ്രദേശവാസികള്‍ ഉയര്‍ത്തിയ പരാതി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തി കേന്ദ്രമന്ത്രി വി. മുരളീധരന്. പൊതുമരാമത്ത് റോഡിന് കുറുകെ ദേശീയപാത 66ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗഡ്കരി ഉറപ്പുനല്‍കിയതായി മുരളീധരന് പറഞ്ഞു.
മലപ്പുറം കോഹിന്നൂര്‍ ജംഗ്ഷനിലെയും കാസര്‍ഗോഡ് കൈക്കാമ്പയിലെയും റോഡ് നിര്‍മാണം സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും നിതിന്‍ ഗഡ്കരിയെ വി. മുരളീധരന് അറിയിച്ചു. റോഡ് വികസന പദ്ധതികളില്‍ സംസ്ഥാനത്തിന് നല്കുന്ന പരിഗണനയ്ക്ക് നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: