ന്യൂദല്‍ഹി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ഐസിഎഐ) ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് മാലദ്വീപും (സിഎ മാലിദ്വീപ്) തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
അക്കൗണ്ടിംഗ് വിജ്ഞാനം, പ്രൊഫഷണല്‍, ബൗദ്ധിക വികസനം, അതത് അംഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, മാലദ്വീപിലെയും ഇന്ത്യയിലെയും അക്കൗണ്ടന്‍സി പ്രൊഫഷന്റെ വികസനത്തിന് ക്രിയാത്മകമായ സംഭാവനകള്‍ എന്നിവയ്ക്കായി പരസ്പര സഹകരണം സ്ഥാപിക്കുക എന്നതാണ് ഐസിഎഐയും സിഎ മാലദ്വീപും ലക്ഷ്യമിടുന്നത്.
ഈ ധാരണാപത്രം സിഎ മാലിദ്വീപിനെ സഹായിക്കുന്നതിനു പുറമേ, ഹ്രസ്വവും ദീര്‍ഘകാലവുമായ ഭാവിയില്‍ മാലിദ്വീപില്‍ പ്രൊഫഷണല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് ഐസിഎഐ അംഗങ്ങളുടെ സാധ്യതകള്‍ക്ക് ഒരു അധിക പ്രചോദനം നല്‍കും.
ഇതിലൂടെ അക്കൗണ്ടന്‍സി തൊഴിലില്‍ സേവനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിലൂടെ മാലദ്വീപുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഐസിഎഐയ്ക്ക് കഴിയും. ഐസിഎഐ അംഗങ്ങള്‍ രാജ്യത്തുടനീളമുള്ള വിവിധ സംഘടനകളില്‍ മധ്യനിര മുതല്‍ ഉയര്‍ന്ന തലത്തിലുള്ള സ്ഥാനങ്ങള്‍ വഹിക്കുകയും തീരുമാനങ്ങള്‍/നയ രൂപീകരണ തന്ത്രങ്ങളെ സ്വാധീനിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: