പാരീസ് : ഫ്രാന്‍സിലെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യ പവലിയന് വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ എല്‍ മുരുകന് ഇന്ന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഒരു തമിഴ് നാട്ടുകാരന് എന്ന നിലയില്‍, ലോകപ്രശസ്ത കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ സ്വീകരണത്തില്‍ പരമ്പരാഗത തമിഴ് വേഷ്ടിയും ഷര്‍ട്ടും ധരിച്ച് പങ്കെടുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഡോ. മുരുകന് ട്വീറ്റ് ചെയ്തു. ജി 20 ഉച്ചകോടിയില്‍ ഇന്ത്യ അധ്യക്ഷത വഹിക്കുമ്പോള്‍ രാജ്യത്തിന്റെ ദേശീയ പതാക ആലേഖനം ചെയ്ത പരമ്പരാഗത വസ്ത്രം ധരിച്ച് ലോക വേദിയില്‍ എത്തുന്നത് ഓരോ ഇന്ത്യക്കാരനും തമിഴ് നാട്ടുകാരനും അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര നിര്‍മ്മാതാവ് ഗുണീത് മോംഗയും നടിമാരായ മാനുഷി ചില്ലര്‍, ഇഷ ഗുപ്ത, കങ്കബാം തോംബ എന്നിവരും മന്ത്രിയെ അനുഗമിച്ചു.
കാനു ബെഹലിന്റെ ആഗ്രയും അനുരാഗ് കശ്യപിന്റെ കെന്നഡിയും ഉള്‍പ്പെടെ നാല് ഇന്ത്യന്‍ ചിത്രങ്ങള്‍ കാന്‍ ചലച്ചിത്ര മേളയില്‍ ഔദ്യോഗികമായി ഇടം നേടി. ഇവ കൂടാതെ, നിരവധി ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മണിപ്പൂരി ചിത്രമായ ഇഷാന്ഹോയും ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ആഗോള സമൂഹത്തിന് ‘ഇന്ത്യയുടെ സൃഷ്ടിപരമായ സമ്പദ് വ്യവസ്ഥ പ്രദര്‍ശിപ്പിക്കുന്നു’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ പവലിയന്. സരസ്വതി യന്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പവലിയന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആണ് ഇത് രൂപകല്‍പ്പന ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: