ഇസ്ലാമാബാദ്: വിവിധ കേസുകളില്‍ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇസ്ലാമാബാദ് ഹൈക്കോടതി ജൂണ്‍ എട്ടു വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഇതിനിടയില്‍ സില് ഷായുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ ഇമ്രാനെതിരെ എടുത്തിരുന്ന കേസുകളില്‍ ഭീകരവിരുദ്ധ കോടതിയും 19 വരെ ജാമ്യം അനുവദിച്ചു. അറസ്റ്റിനോടനുബന്ധിച്ച് പഞ്ചാബ് പ്രവിശ്യയിലുണ്ടായ അക്രമങ്ങളില്‍ തനിക്കെരെ എടുത്ത കേസുകളില്‍ ജാമ്യത്തിനായുള്ള ഇമ്രാന്റെ ഹര്‍ജി വിധി പറയുന്നതിനായി ലാഹോര്‍ ഹൈക്കോടതി മാറ്റിവച്ചു.
ഇതിനിടയില്‍ ഇമ്രാന് അനുകൂലമായി നിലപാടെടുത്ത പാകിസ്ഥാന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പാകിസ്ഥാന് ദേശീയ അസംബ്ലി പ്രമേയം പാസാക്കി. പാകിസ്ഥാനില്‍ സുപ്രീംകോടതിക്കെതിരെ പ്രത്യക്ഷ സമരവുമായി പ്രതിപക്ഷം രംഗത്തെത്തി.
ഇമ്രാന് ഖാനെ സഹായിക്കുന്ന നടപടികളാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ച് സുപ്രീംകോടതിക്ക് മുന്നില്‍ ഭരണപക്ഷം പ്രതിഷേധിച്ചു. ഭരണസഖ്യത്തിലെ പാകിസ്ഥാന് മുസ്ലിം ലീഗ്-നവാസ്, ജമിയത്-ഉലെമ-ഇ-ഇസ്ലാം-ഫസല്‍, പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി എന്നീ കക്ഷികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സുപ്രീംകോടതിയുടെ സുരക്ഷയ്ക്കായി നിശ്ചയിച്ചിട്ടുള്ള റെഡ് സോണ്‍ മറികടന്നായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തെ അഭിസംബോധന ചെയ്തുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന് നവാസ് ഷെറീഫിന്റെ മകള്‍ മറിയം ഷെറീഫ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: