ന്യൂദല്‍ഹി: ആധുനിക സൗകര്യങ്ങളുളള പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസാവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് സൂചന.
കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന്റെ ഒമ്പതാം വാര്‍ഷികം ഈ മാസം 29നാണ്. പുതിയ പാര്‍ലമന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും ആഘോഷപരിപാടികള്‍ക്കൊപ്പം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 2014 മേയ് 26 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം 2019 മേയ് 30 ന് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ തുടര്‍ന്നു.
65,000 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന പുതിയ പാര്‍ലമന്റ് മന്ദിരത്തില്‍ ലോക്സഭയുടെയും രാജ്യസഭയുടെയും പ്രവര്‍ത്തനത്തിനായി രണ്ട് വലിയ ഹാളുകള്‍ ഉണ്ട്.ഗ്രന്ഥശാല, നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ക്കുളള ഓഫീസുകളും യോഗങ്ങള്‍ക്കുള്ള മുറികളും കൂടാതെ അത്യാധുനിക ഭരണഘടനാ ഹാളുമുണ്ട്.
2020 ഡിസംബറില്‍ പ്രധാനമന്ത്രി കെട്ടിടത്തിന്റെ തറക്കല്ലിട്ടിരുന്നു, എന്നാല്‍ 970 കോടി രൂപ ചെലവ് കണക്കാക്കിയ നാല് നില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മഹാമാരി കാരണം വൈകി.ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പരിപാടികള്‍ പരസ്യപ്പെടുത്തുന്നതിനുള്ള ജനസമ്പര്‍ക്ക പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി പരിപാടികളാണ് സര്‍ക്കാരും ബിജെപിയും ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: