തിരുവനന്തപുരം: ‘ദി കേരളാ സ്റ്റോറി’ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് എത്തിയതോടെ കേരളത്തിലെ തിയേറ്ററുകളില്‍ കാണികളുടെ തിരക്ക് കൂടി. മേയ് അഞ്ചാം തിയതി ഹിന്ദി പതിപ്പുകള്‍ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ട ശേഷമാണ് മലയാളം പതിപ്പുകള്‍ എത്തിയത്. പൊതുവേ ഹിന്ദി സംഭാഷണങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭൂരിപക്ഷം വരുന്ന പ്രേക്ഷകരും മലയാളം പതിപ്പിനായി കാത്തിരിയ്ക്കുകയായിരുന്നു. തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ തുടക്കത്തില്‍ രണ്ട് തിയേറ്ററുകളില്‍ മാത്രം ഓടിയിരുന്ന ചിത്രം ഇപ്പോള്‍ കൂടുതല്‍ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിയ്ക്കുന്നുണ്ട്. എല്ലായിടത്തും നിറഞ്ഞ സദസ്സുകളാണ് കേരളാ സ്റ്റോറിയെ വരവേല്‍ക്കുന്നത്.
തുടക്കം മുതലേ ചിത്രത്തിനെതിരെ വലിയ വിവാദങ്ങളും തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളുമാണ് ഇസ്ലാമിസ്റ്റുകളും അവരെ പിന്തുണയ്ക്കുന്നവരും ഇളക്കി വിട്ടത്. എന്നാല്‍ ഉര്‍വ്വശീ ശാപം ഉപകാരം എന്ന പോലെ ചിത്രത്തിന് കൂടുതല്‍ ജനശ്രദ്ധ നല്‍കുന്നതിനാണ് അത് കാരണമായത്. ദുഷ്പ്രചരണങ്ങളെ തള്ളി ധാരാളം മലയാളി കുടുംബ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തിക്കൊണ്ടിരിയ്ക്കുന്നു. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വീണ്ടും ചര്‍ച്ചയായി.
ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, തീവ്രവാദ റിക്രൂട്ട് മെന്റ് എന്നിവയൊന്നും കേരളത്തില്‍ ഇല്ലെന്നും യഥാര്‍ത്ഥ കേരളാ സ്റ്റോറി സൗഹാര്ദ്ദത്തിന്റെത് മാത്രമാണെന്നും, അതുകൊണ്ട് ഈ സിനിമ, വിദ്വേഷം പരത്തുന്നതാണെന്നും വാദിച്ചിരുന്നവരുടെ ശബ്ദം ക്രമേണ ദുര്‍ബലമാവുന്നതാണ് കണ്ടത്.
32000 പേര് ഐസിസിലെത്തി എന്ന ടീസറിലെ പരാമര്‍ശത്തെ ചൊല്ലി വിവാദം ഉയര്‍ത്തിയവര്‍, ലവ് ജിഹാദ് ഉണ്ട് എന്നാല്‍ എണ്ണത്തിന്റെ കാര്യത്തിലാണ് തര്‍ക്കം എന്ന് പരോക്ഷമായി സമ്മതിച്ച് പത്തി മടക്കേണ്ടി വന്നു. ഇപ്പോഴും അഫ്ഗാനിസ്ഥാന് ജയിലില്‍ കഴിയുന്ന നാല് പെണ്‍കുട്ടികളുടെ ജീവിതങ്ങളെ കേന്ദ്രീകരിച്ചാണ് ദി കേരളാ സ്റ്റോറിയിലെ കഥ മുന്നേറുന്നത്. അന്യമത കുടുംബങ്ങളില്‍ ജനിച്ച ആ നാലുപേര്‍ എന്തിന് അഫ്ഗാനിസ്ഥാനില്‍ എത്തി, അവര്‍ എങ്ങനെ മതം മാറി എന്നതൊക്കെ ആര്‍ക്കും നിഷേധിയ്ക്കാനാവാത്ത സത്യമായി അവശേഷിയ്ക്കുന്നു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരില്‍ പലരും വികാരാധീനരാവുന്നതും ചിത്രത്തിന്റെ പ്രമേയം തങ്ങളുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കുടുംബങ്ങളില്‍ നടന്ന സമാന സംഭവങ്ങളുമായി സാമ്യമുള്ളതാണെന്നും പറയുന്നത് കാണാമായിരുന്നു.
ഇതിനിടെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കൊല്ലൂര്‍ മൂകാംബിക ദേവീ ക്ഷേത്രത്തിനടുത്ത് ഉയര്‍ന്ന ഒരു ഹോര്‍ഡിംഗ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റി. ‘നിങ്ങളുടെ തലമുറകളും മാ മൂകാംബികയുടെ ഭക്തരാകാന്‍ ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ദയവായി (ദി കേരളാ സ്റ്റോറി) കാണുക’ എന്നാണ് അതിലെ വാചകം. സനാതന ധര്‍മ്മം സ്വയം പരിപാലിയ്ക്കുന്നതോടൊപ്പം അടുത്ത തലമുറകളിലേയ്ക്ക് കൂടി അത് പകര്‍ന്നു കൊടുക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് ഓര്‍മ്മിപ്പിയ്ക്കുന്നതാണ് ഹോര്‍ഡിംഗിലെ സന്ദേശം. അങ്ങനെ മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ ഹിന്ദുക്കള്‍ വിസമ്മതിച്ചതാണ് ക്ഷേത്രവിശ്വാസികളുടെ കുടുംബങ്ങളില്‍ നിന്നു പോലും നിരവധിപേര്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ വലയിലേക്ക് വീഴാന്‍ കാരണമായതെന്ന യാഥാര്‍ത്ഥ്യം സിനിമ ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: