ഹൈദരാബാദ്: ജാതിവിഘടനങ്ങള്ക്കപ്പുറം ഹിന്ദുവിനെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തെലുങ്കാനയില്‍ ബിജെപി നേതാവ് ബണ്ടി സഞ്ജയിന്റെ നേതൃത്വത്തിലുള്ള ഹിന്ദു ഏക്താ യാത്രയ്ക്ക് വന്‍ ജനപങ്കാളിത്തം. അസമില്‍ ലവ് ജിഹാദിന് അന്ത്യം കുറിയ്ക്കാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്ന് യാത്ര ഉദ്ഘാടനം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.
“അസമില്‍ മദ്രസകള്‍ അടച്ചുപൂട്ടാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഞാന്‍ മുഖ്യമന്ത്രിയായ ശേഷം 600 മദ്രസകള്‍ അടച്ചുപൂട്ടി. ഈ വര്‍ഷം 300 മദ്രസകള്‍ കൂടി അടച്ചുപൂട്ടുമെന്ന് ഞാന്‍ അസദുദ്ദീന്‍ ഒവൈസിയോട് പറയാന്‍ ആഗ്രഹിക്കുന്നു. “- ഹിമന്ത ബിശ്വശര്‍മ്മ വ്യക്തമാക്കി.
തെലുങ്കാനയിലെ കരിംനഗറില്‍ ഹനുമാന് ജയന്തിയോട് അനുബന്ധിച്ചാണ് ഹിന്ദു എക്താ യാത്ര സംഘടപ്പിച്ചത്. പതിനായിരക്കണക്കിന് പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഹിന്ദു ഏക്താ യാത്രയില്‍ പങ്കെടുക്കുമെന്ന് കേരള സ്റ്റോറിയുടെ സംവിധായകനും ടീമും പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങളാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. യാത്രയില്‍ ഒരു ലക്ഷം പേരിലധികം പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: