കോട്ടയം: കൊല്ലപ്പെട്ട വന്ദനദാസിന്റെ കുടുംബത്തിന് അങ്കലാപ്പുകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം അറിയിക്കുന്നതിനായി കാണാന്‍ ശ്രമിക്കും. വന്ദിതയുടെ കുടുംബം ഇതിനായി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടന്നും മുന്‍ എംപി സുരേഷ് ഗോപി. വന്ദനയുടെ വീട്ടിലെത്തി കുടുംബാഗങ്ങളെ കണ്ടശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാനാവില്ല. മുഖ്യമന്ത്രിയോട് ചില കാര്യങ്ങള്‍ വന്ദനയുടെ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹവുമായി സംസാരിക്കണമെന്ന് അവര്‍ പറഞ്ഞു. ഞാനതിന് ശ്രമിക്കുന്നതാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: