ന്യൂദല്‍ഹി: നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹ നിശ്ചയം ശനിയാഴ്ച രാത്രി ന്യൂദല്‍ഹിയിലെ കപൂര്‍ത്തല ഹൗസില്‍ നടന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും വര്‍ഷങ്ങളായി പരസ്പരം അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവാഹനിശ്ചയത്തിന് മുമ്പുള്ള ആഴ്ചകളില്‍ ഇരുവരെയും നിരവധി അവസരങ്ങളില്‍ ഒരുമിച്ച് കണ്ടിരുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ മുംബയിലെ ഒരു റെസ്റ്റോറന്റില്‍ പരിനീതിയെയും രാഘവ് ഛദ്ദയെയും ഒരുമിച്ച് കണ്ടിരുന്നു. ദിവസങ്ങള്‍ക്കു ശേഷം ഇവരെ ഒരു വിമാനത്താവളത്തില്‍ ഒരുമിച്ചു കണ്ടു. ഈ മാസമാദ്യം മൊഹാലിയില്‍ നടന്ന ഐപിഎല്‍ മത്സരം കാണാന്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. കുറച്ച് ദിവസം മുമ്പ് പരിനീതിയെയും രാഘവിനെയും ഡല്‍ഹി വിമാനത്താവളത്തില്‍ കണ്ടിരുന്നു.
പരിനീതിയും രാഘവും ലണ്ടനിലാണ് പഠിച്ചത്.വളരെക്കാലമായി സുഹൃത്തുക്കളുമാണ്. പരിനീതിക്ക് മാഞ്ചസ്റ്റര്‍ ബിസിനസ് സ്കൂളില്‍ നിന്ന് ബിരുദവും ഉണ്ട്.ലണ്ടനില്‍ പഠിക്കവെയാണ് ഇരുവരും പരിചയപ്പെടുന്നത്.രാഘവ് ഛദ്ദ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലാണ് പഠിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ലണ്ടനില്‍ സാമ്പത്തിക സ്ഥാപനവും സ്ഥാപിച്ചു.
അതേസമയം കഴിഞ്ഞ വര്‍ഷം ചമകിലയുടെ സെറ്റില്‍ വച്ചാണ് പരിനീതിയുടെയും രാഘവിന്റെയും പ്രണയകഥ ആരംഭിക്കുന്നത്. പഞ്ചാബില്‍ ഷൂട്ടിംഗിനിടയില്‍ രാഘവ് ഒരു സുഹൃത്തെന്ന നിലയില്‍ പരിനീതിയെ സന്ദര്‍ശിച്ചപ്പോഴാണ് പ്രണയം ആരംഭിക്കുന്നത്.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, മുന്‍ ധനമന്ത്രി പി ചിദംബരം, ശിവസേന നേതാവ് ആദിത്യ താക്കറെ എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളാണ് പരിനീതിയുടെയും രാഘവിന്റെയും വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. ഇവരെ കൂടാതെ നടി പ്രിയങ്ക ചോപ്രയും ദല്‍ഹിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു. പരിനീതിയുടെ ബന്ധു ആണ് പ്രിയങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: