ന്യൂദല്‍ഹി : കര്‍ണാടക പൊലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) പ്രവീണ്‍ സൂദിനെ കേന്ദ്ര അന്വേഷണ ബ്യൂറോയുടെ (സിബിഐ) അടുത്ത ഡയറക്ടറായി നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. മധ്യപ്രദേശ് ഡി ജി പി സുധിര്‍ സക്സേന, താജ് ഹസന് എന്നിവരെ പിന്തളളിയാണ് പ്രവീണ്‍ സൂദിന്റെ നിയമനം. പ്രവീണ്‍ സൂദിന്റെ നിയമനത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ലോക്സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതി അടുത്ത സി ബി ഐ മേധാവിയെ തീരുമാനിക്കാന്‍ യോഗം ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.
പുതിയ സിബിഐ മേധാവിയുടെ പേര് കൂടാതെ, ചീഫ് വിജിലന്‍സ് കമ്മീഷണര്‍ (സിവിസി) അംഗം, ലോക്പാല്‍ എന്നിവരുടെ നിയമനങ്ങളും ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: