കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നഷ്ടം ജനതാദളിനും എച്ച്.ഡി. കുമാരസ്വാമിയ്ക്കും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തൂക്കുമന്ത്രിസഭ പ്രഖ്യാപിച്ചപ്പോള്‍ ജെഡിഎസ് കിംഗ് മേക്കറാകുമെന്ന് എല്ലാവരും കരുതിയിരുന്നു.
എന്നാല്‍ 2018ല്‍ 18.3 ശതമാനം വോട്ടുകള്‍ നേടിയ ജനതാദളിന് 2023ല്‍ കിട്ടിയത് വെറും 13.3 ശതമാനം വോട്ടുകള്‍ മാത്രം. അഞ്ച് ശതമാനമാണ് വോട്ട് കുറഞ്ഞത്.
ഇതിന് പിന്നില്‍ പാര്‍ട്ടിയുടെ താങ്ങും തണലുമായ വൊക്കലിംഗ സമുദായം അവരെ കയ്യൊഴിഞ്ഞത് മൂലമാണെന്ന് പറയുന്നു. പ്രത്യേകിച്ചും പഴയ മൈസൂരു പ്രദേശത്താണ് ജെഡിഎസ് കൂടുതല്‍ തിരിച്ചടി നേരിട്ടത്.
ജെഡിഎസിന്റെ തകര്‍ച്ച നേട്ടമാക്കിയത് കോണ്ഗ്രസാണന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 20നും 30നും ഇടയില്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് കരുതിയ ജെഡിഎസിന് വിജയിക്കാനായത് 19 സീറ്റുകളില്‍ മാത്രമാണ്. 2018ല്‍ 36 ശതമാനം വോട്ടു നേടിയ ബിജെപി ഏതാണ്ട് അതേ വോട്ട് ശതമാനം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ജനതാദളിന്റെ അപചയം മുതലെടുത്തതാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് പോലും കാരണമായത്.
2018ല്‍ കോണ്‍ഗ്രസ് നേടിയ സീറ്റുകളുടെ പകുതിയോളം സീറ്റുകള്‍ നേടിയ ജെഡിഎസ് അന്ന് സഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രിപദം വരെ വിലപേശി വാങ്ങിയിരുന്നു. അന്ന് കുമാരസ്വാമിയാണ് മുഖ്യമന്ത്രിയായത്. ആ പാര്‍ട്ടിയാണ് ഇപ്പോള്‍ എല്ലാ തിളക്കവും നഷ്ടപ്പെട്ട് ചുരുങ്ങിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: