കൊച്ചി: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്കിടെ ഹൗസ് സർജൻ ഡോ. വന്ദനാദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ പരിഹാസവുമായി ഹിന്ദുത്വ ചിന്തകന്‍ ടി.ജി. മോഹന്‍ദാസ്.
എക്സ്പീരിയന്‍സ് കുറവായതിനാൽ ഡോ വന്ദന ഭയന്നു പോയി എന്നാണ് മന്ത്രി വീണാ ജോർജ് പറഞ്ഞത്. അതിനാല്‍ മേലിൽ വെടിയുണ്ടകളുടെ മുന്നിൽ വിരിമാറ് കാട്ടി ശീലമുള്ളവരെയേ ഡോക്ടറായി നിയമിക്കാവൂ എന്നായിരുന്നു ടി.ജി. മോഹന്‍ദാസിന്റെ ട്വിറ്ററിലെ പ്രതികരണം.
കൊട്ടാരക്കരയിൽ യുവ ഡോക്ടർ ഡോ.വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ എക്സീപീരിയന്‍സില്ലാത്തതിനാല്‍ ഭയന്നുപോയ ഡോക്ടര്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശം വിവാദമായിരുന്നു.
ടി.ജി. മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ:
“Experience കുറവായതിനാൽ ഡോ വന്ദന ഭയന്നു പോയി എന്ന് മന്ത്രി വീണാ ജോർജ്!!
മേലിൽ വെടിയുണ്ടകളുടെ മുന്നിൽ വിരിമാറ് കാട്ടി ശീലമുള്ളവരെയേ നിയമിക്കാവൂ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: