കൊച്ചി: കേന്ദ്ര ഗോത്രവര്‍ഗ കാര്യ മന്ത്രി അര്ജുന് മുണ്ട നാളെ പാലക്കാട് വിവിധ പരിപാടികളില്‍ സംബന്ധിക്കും. ഏകദിന സന്ദര്‍ശനത്തിനായി രാവിലെ ജില്ലയില്‍ എത്തുന്ന കേന്ദ്രമന്ത്രി, പാലക്കാട് ജില്ലാ ഭരണകൂടവുമായി അവലോകന യോഗം നടത്തും.
ഉച്ചക്ക് ശേഷം, അദ്ദേഹം സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രിയിലെ പ്രസവ വാര്‍ഡ്, എംഐസിയു, എന്‍ഐസിയു എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. തുടര്‍ന്ന് വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിനായി അദ്ദേഹം കോയമ്പത്തൂരിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: