തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ ഡോ.വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ എക്സീപീരിയന്‍സില്ലാത്തതിനാല്‍ ഭയന്നുപോയ ഡോക്ടര്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം രൂക്ഷമാവുന്നു. ഒരു യുവഡോക്ടര്‍ ആരോഗ്യമന്ത്രിയ്ക്കെതിരെ പൊട്ടിത്തെറിക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്.
ഡോ. വീണ ജോര്‍ജ്ജ് ഇറക്കിയ ഒരു പ്രസ്താവനയുണ്ട്. ആ കുട്ടിക്ക് വേണ്ടത്ര എക്സ്പീരിയന്‍സ് ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന്. ആ എക്സ്പീരിയന്‍സ് ഇല്ലായ്മ എന്താണെന്ന് മന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കണം. അത് കൃത്യമായും വ്യക്തമായും മന്ത്രി പറഞ്ഞുതരേണ്ടതുണ്ട്. -യുവഡോക്ടര്‍ പറയുന്നു.
എംബിബിഎസ് കഴിഞ്ഞ് അതിനൊപ്പം കരാട്ടെയും മറ്റ് എന്തൊക്കെ കോച്ചിങ് കൂടി നേടണമെന്ന് മന്ത്രി പറഞ്ഞ് തരണം. ബാക്കി സംവിധാനം നോക്കാന്‍ ഇവിടെ പൊലീസുകാരോ സര്‍ക്കാരോ ഇല്ലെന്ന കാര്യം വ്യക്തമാക്കിത്തരണം.ഞങ്ങള്‍ ഇങ്ങിനെ മരിയ്ക്കാനോ മറ്റുള്ളവരുടെ അടികൊള്ളാനോ ഉള്ളവരല്ല. -യുവഡോക്ടര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: