ഇംഫാല്‍: മണിപ്പൂരില്‍ കലാപത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് എല്ലാ സഹായവും നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമത്തില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം നല്‍കും. കൂടാതെ അവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.
അതേസമയം, ദുരന്തബാധിത ജില്ലകളില്‍ സുരക്ഷാസേന ഫ്‌ലാഗ് മാര്‍ച്ച് തുടരുകയാണ്. സംസ്ഥാനം സാവധാനം സാധാരണ നിലയിലേക്ക് എത്തുകയാണ്. ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷപ്പെടുത്തുക, ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്കോ വീടുകളിലേക്കോ കൊണ്ടുപോകുന്നതും സുഗമമായി നടക്കുന്നു.
അതിനിടെ മണിപ്പൂരിലെ എല്ലാ സ്‌കൂളുകള്‍ക്കും ഈ മാസം അവസാനം വരെ വേനല്‍ അവധി തുടരുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ കര്‍ഫ്യൂവിന് ഇന്ന് രാവിലെ 05:00 മുതല്‍ 11:00 വരെ ഇളവ് നല്‍കി. ക്രമസമാധാന നില മെച്ചപ്പെട്ടതോടെ മറ്റ് ജില്ലകളിലും കര്‍ഫ്യൂ ഇളവ് സമയം നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: