ഇസ്ലാമബാദ് : അഴിമതി കേസില്‍ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഹൈക്കോടതിക്ക് പുറത്ത് അറസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് പല പാകിസ്ഥാന് നഗരങ്ങളിലും കലാപം തുടങ്ങി.
അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് വന്‍ പൊലീസ് സംഘം ബലമായി ഇംറാന്‍ ഖാനെ പിടികൂടിയത്.കവചിത വാഹനങ്ങളില്‍ നിരവധി അര്‍ദ്ധസൈനികര്‍ കോടതി വളപ്പില്‍ പ്രവേശിച്ചതിന് ശേഷം ഇംറാന്‍ഖാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇസ്ലാമബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം അന്നുമുതല്‍ പൊതു തെരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്ന് ആവശ്യപ്പെട്ട് വരികയായിരുന്നു.ഈ വര്‍ഷം അവസാനം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് ഇംറാന്‍ഖാനെ അറസ്റ്റ് ചെയ്ത ത്.
അറസ്റ്റിനെ തുടര്‍ന്ന് ഇംറാന്‍ ഖാന്റെ പാകിസ്ഥാന് തെഹ്രീക് ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി തങ്ങളുടെ അനുയായികളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തില്‍ ഇസ്ലാമബാദ്, ലാഹോര്‍, കറാച്ചി, പെഷവാര്‍ തുടങ്ങി നിരവധി പാക് നഗരങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. ജനക്കൂട്ടം സൈനിക കമാന്‍ഡറുടെ വീട്ടില്‍ അതിക്രമിച്ച് കയറുന്നതും ഫര്‍ണിച്ചറുകളും സാധനങ്ങളും നശിപ്പിക്കുന്നതും ടി വി ദൃശ്യങ്ങളിലുണ്ട്.
മുമ്പും ഇംറാനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും അനുയായികളുടെ പ്രതിരോധം അത് വിഫലമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: