ലക്നൗ : പ്രണയം നടിച്ച യുവതികളെ മതം മാറ്റി ഭീകരസംഘടന ഐഎസില്‍ എത്തിക്കുന്നതിന്റെ കഥ വിവരിക്കുന്ന ദി കേരള സ്റ്റോറിക്ക് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരും. ചിത്രത്തിന് നികുതിയിളവ് നല്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് യുപി. നേരത്തെ മധ്യപ്രദേശ് സര്‍ക്കാരും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. ബംഗാളില്‍ ചിത്രം നിരോധിക്കുകയാണെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ ചിത്രത്തില്‍ നികുതിയിളവ് നല്‍കിക്കൊണ്ടുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് യോഗിതീരുമാനം അറിയിച്ചത്.
തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ് ദി കേരള സ്റ്റോറിയെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചത്. അതേസമയം നാല് ദിവസം ചിത്രം മികച്ച കളക്ഷനും പ്രേക്ഷക പ്രശംസയും നേടി മുന്നേറുകയാണ്. 45 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഇന്ന് കൊണ്ട് ചിത്രം 50 കോടി കളക്ട് ചെയ്യുമെന്നാണ് വിവരം. ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ മറികടന്നാണ് തീയേറ്ററുകളിലെ കളക്ഷന്‍.. ബംഗാളിലേയും തമിഴ്നാട്ടിലേയും തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: