ജയ്പൂര്‍ : പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ എംഐജി-21 യുദ്ധവിമാനം തകര്‍ന്ന് വീണ് മൂന്ന് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
രാജസ്ഥാനിലെ ഹനുമാന്‍ഗഢ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്.
പതിവ് പരിശീലനത്തിനായി സൂറത്ത്ഗഡ് വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പിലിബംഗ പ്രദേശത്തിനടുത്തുള്ള ബഹ്ലോല് നഗര്‍ ഗ്രാമത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് തകര്‍ന്നുവീണത്.
വിമാന പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. അപകട കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരിതാശ്വാസ നടപടികള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനുമായി പൊലീസിനെവിന്യസിച്ചിട്ടുണ്ടെന്ന് ഹനുമാന്‍ഗഡ് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: