എം.ആര്. രഞ്ജിത്ത്
കാര്ത്തികേയന്
ത്യാഗസന്നദ്ധതയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും മഹത്തായ ശക്തി ഓര്‍മപ്പെടുത്തി നമ്മളിന്ന് (മെയ് എട്ട്) അന്താരാഷ്ട്ര റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് ദിനം ആചരിക്കുകയാണ്. ചെയ്യുന്നതെന്തും ഹൃദയത്തില്‍ നിന്നാകട്ടെ ( #ളൃീാ വേല വലമൃ)േ എന്നതാണ് ഇത്തവണത്തെ ആശയം. ആവശ്യക്കാരനെ സഹായിക്കുന്നതില്‍, സഹാനുഭൂതി, കരുണ, സ്നേഹവായ്പ് എന്നിവയ്ക്കുള്ള നിര്‍ണായക പങ്കിനാണ് ഈ ആശയം ഊന്നല്‍ നല്‍കുന്നത്. ഈ റെഡ്ക്രോസ് ദിനത്തില്‍ നമ്മുടെ സംഘടനയെ മുന്നോട്ടു നയിക്കുന്ന സന്നദ്ധതാവീര്യത്തെ പുതിയൊരു കാഴ്ചപ്പാടോടെ നമുക്ക് സമീപിക്കാം. ‘ഹൃദയത്തില്‍ നിന്ന്’ എന്ന ഈ വര്‍ഷത്തെ ആശയം നമ്മെ ഓര്‍മപ്പെടുത്തുന്നത് ദുരിതസന്ധിയിലായ ദശലക്ഷക്കണക്കിന് ആളുകളുടെ അരികിലേക്ക് എത്താന്‍ ഒരോ വര്‍ഷവും നമ്മുടെ വളണ്ടിയര്‍മാര്‍ കാണിക്കുന്ന സേവനതല്പരതയാണ്. മുന്‍വര്‍ഷങ്ങളില്‍, മഹാദുരന്തങ്ങളുണ്ടാവുമ്പോഴും വ്യാധികള്‍ പടരുമ്പോഴും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സേവനം, നല്കാനായതില് നമുക്ക് അഭിമാനിക്കാം. അതേസമയം ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്ക്കാനുണ്ടെന്നത് എപ്പോഴും ഓര്മ വേണം.
കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടം ഇപ്പോഴും തുടരുന്ന വേളയില്‍ നമ്മള് ചെയ്യേണ്ടതായ സന്നദ്ധപ്രവര്ത്തനവീര്യം മനസ്സിരുത്തി ഓര്‍ക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ സംഭാവനകള്‍ അത് എത്രതന്നെ ചെറുതായാലും വലുതായാലും സഹായമാവശ്യമുള്ളവരുടെ ജീവിതത്തില്‍ അത് നിര്‍ണായകമായ ഗതിമാറ്റത്തിന് വഴിയൊരുക്കും.
സന്നദ്ധപ്രവര്‍ത്തനത്തിലും സാമൂഹ്യസേവനത്തിലും സമ്പന്നമായൊരു ചരിത്രമാണ് റെഡ്ക്രോസ് മൂവ്മെന്റിന് ഉള്ളത്. ഈയൊരു പാരമ്പര്യം തുടര്‍ന്നു പോകാനുള്ള അവസരങ്ങള്‍ ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുമാര്‍ക്കുമുണ്ട്. വിവേചനമൊന്നുമില്ലാതെ മനുഷ്യകുലത്തെ സേവിക്കുകയെന്നതാണ് റെഡ്ക്രോസ് മൂവ്മെന്റിന്റെ ആത്മസത്ത.
2023 ലെ ഈ റെഡ്ക്രോസ് ദിനത്തില്‍ നമ്മള് ഓര്‍മ്മിക്കേണ്ടത് ഇതാണ്; നമ്മള് ചെയ്യുന്ന ഒരു നിസ്വാര്‍ഥ സേവനത്തിന്, ലോകത്തെ തന്നെ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. നമ്മള് ലോകനന്മയ്ക്കായ് ചെയ്യുന്ന വിലമതിക്കാനാവാത്ത സഹാനുഭൂതിയും കാരുണ്യവും സേവന പ്രവര്‍ത്തങ്ങളും തുടര്‍ന്നുകൊണ്ടിരിക്കാം. ദുരിതമനുഭവിക്കുന്നവരുടെയും നിസ്സഹായരുടെയും ജീവിതം മെച്ചപ്പെടുത്താനായി നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തുടരാം. അതു നമ്മുടെ ഹൃദയത്തില്‍ നിന്ന് ഉയരുന്നതാവട്ടെ. ലോകത്ത് സുശക്തമായൊരു മാറ്റം വരുത്താന്‍ നമുക്കാവും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വരും തലമുറയ്ക്കായി നല്ലനാളുകള്‍ സൃഷ്ടിക്കാനും നമുക്കാവും.
എല്ലാ റെഡ്ക്രോസ് ജീവനക്കാര്‍ക്കും സന്നദ്ധസേവകര്‍ക്കും എന്റെ റെഡ്ക്രോസ് ദിനാശംസകള്‍.
(ഐആര്‍സിഎസ് കേരള ഘടകത്തിന്റെ ചെയര്‍മാനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: