ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ഹനുമാന്‍നിന്ദയ്ക്ക് മറുപടിയായി രാജ്യമാകെ ഒന്‍പതിന് ഹനുമാന് ചാലീസ ചൊല്ലുമെന്ന് വിശ്വഹിന്ദു പരിഷത്തും ബജ്രംഗദളും. കോണ്‍ഗ്രസിനും ഒപ്പമുള്ളവര്‍ക്കും സദ്ബുദ്ധി നല്‍കണമെന്ന് ബജ്രംഗ്ബലിയോടുള്ള പ്രാര്‍ത്ഥനയാണ് ഹനുമാന് ചാലീസ ചൊല്ലുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിശ്വഹിന്ദുപരിഷത്ത് സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡെ പറഞ്ഞു.
ഭീകരരെയും രാജ്യവിരുദ്ധരെയും വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശക്തികളാണ് ഹനുമാനെ നിന്ദിക്കുന്നതെന്ന് മിലിന്ദ് പരാണ്ഡെ പറഞ്ഞു. അവരുടെ അത്തരത്തിലുള്ള രാജ്യവിരുദ്ധ, ഹിന്ദുവിരുദ്ധ മനോഭാവം മാറി നല്ല ചിന്തകള്‍ വളരാനുള്ള പ്രാര്‍ത്ഥന മാത്രമാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: