അജ്മാന് :തിരുവപ്പന വെള്ളാട്ടം ഉത്സവം യുഎഇയിലെ അജ്മാനില്‍ ആഘോഷിച്ചു. ഇരുപതിനായിരത്തിലധികം ഭക്തര്‍ പങ്കെടുത്തു. ഇതില്‍ കൂടുതലും മലയാളികളാണ്.
കണ്ണൂരിലെ പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ആചാരങ്ങളും പൂജകളും അതേപടിയാണ് ഇവിടെ പിന്തുടരുന്നത്.തിരുവപ്പനയും വെള്ളാട്ടം തെയ്യവും ചടങ്ങിന്റെ പ്രത്യേകതയാണ്.
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന് ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവമാണ് പുത്തരി തിരുവപ്പന. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ ഉത്സവത്തിന് വൈകീട്ട് മുത്തപ്പന് വെള്ളാട്ടം, രാത്രി കലശം എഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകള്‍ ഉണ്ടായിരിക്കും. മലയാള മാസമായ വൃശ്ചികം 16 നാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. മുത്തപ്പന് കള്ള് നിവേദിക്കുക ,നായ്ക്കള്‍ക്ക് ഭക്ഷണം നല്കല് തുടങ്ങിയവ ആചാരത്തിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: